2023 ഏഷ്യൻ ഗെയിംസിൽ മലേഷ്യയെ മറികടന്ന് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം സെമി ഫൈനലിൽ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം ചൈനയിലെ ഹാങ്ങ്‌ഷൗവിൽ നടന്ന മത്സരത്തിൽ മഴ വില്ലനായി വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഐ.സി.സി റാങ്കിങ്ങിൽ മലേഷ്യയേക്കാൾ ഉയർന്ന റാങ്ക് ഇന്ത്യക്ക് ഉള്ളതിനാൽ ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
മഴമൂലം മത്സരം 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173 റൺസ് ആണ് നേടിയത്. 39 പന്തിൽ 67 റൺസ് നേടിയ ഷെഫാലി വർമയുടെയും 27 പന്തിൽ 47 റൺസ് നേടിയ ജെമീമ റോഡ്രിഗസിന്റെയും മികവിൽ ആണ് ഇന്ത്യ ഈ പടുകൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യ രണ്ട് പന്തുകൾ മാത്രമാണ് കളിച്ചത്. അപ്പോഴേക്കും മഴ കളിയെ തടസപ്പെടുത്തുകയും മത്സരം ഉപേക്ഷിക്കുകയുമായിരുന്നു.
ജൂലൈ ഒന്നിലെ ഐ.സി.സി റാങ്കിങ് പ്രകാരം ഇന്ത്യയാണ് മുന്നിലുള്ളത്. അതിനാൽ മത്സരത്തിൽ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
Content Highlight: Indian women’s cricket team beat Malaysia in the semi-finals of the Asian Games.