ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.ബി.എസ്.എ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി ഇന്ത്യയുടെ വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും ഒരു ഫുട്‌ബോള്‍ ടീം ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്.
ഓഗസ്റ്റ് 12 മുതല്‍ 21 വരെ ബെര്‍മിങ്ഹാമിലാണ് മത്സരം നടക്കുന്നത്.
ഇന്ത്യന്‍ കായികമേഖലയില്‍ വനിതാ താരങ്ങളുടെയും ഭിന്നശേഷി താരങ്ങളുടെയും ശാക്തീകരണത്തിന് മുതല്‍ക്കൂട്ടാകുന്ന നേട്ടമാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്.
‘2019ലാണ് വനിതകള്‍ക്കായുള്ള ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം രൂപീകരിച്ചത്. ഏറെ അഭിമാനത്തോടെയാണ് ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വനിതാ ടീമിനെ നോക്കിക്കാണുന്നത്.
ഇതാദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ഐ.പി.എസ്.എ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകുന്നത്. ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമിലാണ് മത്സരം അരങ്ങേറുന്നത്. നിങ്ങളുടെ എല്ലാ വിധ ആശംസകളും ഞങ്ങള്‍ക്കുണ്ടാകണം,’ ടീമിന്റെ മുഖ്യ പരിശീലകനായ സുനില്‍ ജെ. മാത്യു പറഞ്ഞു.
ടീമിന്റെ പരിശീല ക്യാമ്പ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 12ന് ടീം യു.കെയിലേക്ക് തിരിക്കും.
Content Highlight: Indian Women’s blind football team qualified for IBSA world championship