നമാന്‍ ഓജ വിരമിച്ചു
Cricket
നമാന്‍ ഓജ വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th February 2021, 8:03 pm

ഹൈദരാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നമാന്‍ ഓജ വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദേശീയ ടീമിനായി വിരലിലെണ്ണാവുന്ന മത്സരം മാത്രം കളിച്ചിട്ടുള്ള ഓജ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു.

ഇന്ത്യയ്ക്കായി ഒരു ടെസ്റ്റിലും ഒരു ഏകദിനത്തിലും രണ്ട് ടി-20യിലുമാണ് നമാന്‍ ഓജ കളിച്ചിട്ടുള്ളത്.

അതേസമയം രഞ്ജി ട്രോഫിയില്‍ 7861 റണ്‍സ് ഓജ നേടിയിട്ടുണ്ട്. മധ്യപ്രദേശിനായി രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നമാന്‍ ഓജ.

351 പേരെ വിക്കറ്റിന് പിന്നില്‍ നിന്ന് പുറത്താക്കിയ ഓജയുടെ പേരിലാണ് രഞ്ജി ട്രോഫിയിലെ റെക്കോഡ്. 2016 ല്‍ ഐ.പി.എല്‍ കിരീടം നേടിയ സണ്‍റൈസേഴ്‌സ് ടീമില്‍ അംഗമായിരുന്നു.

ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് വേണ്ടിയും നമാന്‍ ഓജ കളിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Indian wicketkeeper-batsman Naman Ojha announces retirement from all forms of cricket