| Monday, 25th March 2019, 11:35 pm

ആധാറുണ്ടോ?കുടുംബമൊന്നിച്ച് നേപ്പാള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നമുക്ക് പല അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വീസ വേണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പാസ്‌പോര്‍ട്ടോ,ഇലക്ഷന്‍ഐഡി കാര്‍ഡോ നിര്‍ബന്ധം. എന്നാല്‍ കുടുംബവുമായി ഒന്നിച്ച് ഇത്തരം രാജ്യങ്ങളിലേക്ക ്പോകാന്‍ കഴിയുമോ? കാരണം കുട്ടികള്‍ക്കും,പ്രായമായവര്‍ക്കുമൊക്കെ ഈ രേഖകളില്ലെന്ന് വരാം. എന്നാല്‍ നേപ്പാളിലേക്കാണ് നിങ്ങള്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ധൈര്യമായി ടിക്കറ്റെടുത്തോളൂ.

കാരണം 15 വയസിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് മാത്രം മതി ഇവിടങ്ങളിലേക്ക് വിമാനം കയറാന്‍. 15-18 നും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കുന്ന ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റും മതി.

ഇനി ഒരു കുടുംബം ഒന്നിച്ചാണ് യാത്രയെങ്കില്‍ ഏതെങ്കിലും ഒരാള്‍ക്ക് യാത്രാരേഖകള്‍ ഉണ്ടാകണമെന്ന് മാത്രം. അതേസമയം നേപ്പാളിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്കായി നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ല. എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ,ഐഡി പ്രൂഫ് എന്നിവ ഇന്ത്യയിലേക്കുള്ള ഒറ്റത്തവണ യാത്രയ്ക്കായി ഉപയോഗിക്കാം.

We use cookies to give you the best possible experience. Learn more