| Tuesday, 10th September 2013, 10:20 pm

ലോകത്തെ മികച്ച 200 യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ ഇല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലണ്ടന്‍: ലോകത്തെ 200 മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് സ്ഥാനം പിടിക്കാനായില്ല. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ മേധാവിത്വം പുലര്‍ത്തിയ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട ഓഫ് ടെക്‌നോളജി (എം.ഐ.ടി) ആണ് ഒന്നാം സ്ഥാനത്ത്. []

അമേരിക്കയിലെ തന്നെ ഹാര്‍വാര്‍ഡ് യൂണ്ിവേഴ്‌സിറ്റി രണ്ടാം സ്ഥാനത്തും ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തുമാണ്. പട്ടികയില്‍ 200ന് പുറത്താണ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ സ്ഥാനം.

222-ാം സ്ഥാനത്തുള്ള ഐ.ഐ.ടി ഡല്‍ഹിയാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി. കഴിഞ്ഞ തവണത്തെ റാങ്കിംഗില്‍ 212-ാം സ്ഥാനത്തായിരുന്നു ഐ.ഐ.ടി ഡല്‍ഹി.

പട്ടികയ്ക്ക പരിഗണിച്ച 800 യൂണിവേഴ്‌സിറ്റികളില്‍ 11 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഇടം പിടിച്ചു. ഐ.ഐ.ടി ബോംബെ (233), ഐ.ഐ.ടി കാണ്‍പൂര്‍(295), ഐ.ഐ.ടി മദ്രാസ്(313), ഐ.ഐ.ടി ഖരഗ്പൂര്‍(346) എന്നിങ്ങനെയാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് പ്രമുഖ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍

ഏഷ്യയിലെ മികച്ച 50 യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ഐ.ഐ.ടിഡെല്‍ഹിയും ബോംബെയും യഥാക്രമം 38ഉം 39ഉം സ്ഥാനത്താണ്. ഹോങ് കോങ് യൂണിവേഴ്‌സിറ്റിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ചൈനീസ്  ജാപ്പനീസ് കൊറിയന്‍ യൂണിവേഴ്‌സിറ്റികളാണ് പട്ടികയില്‍ മുന്‍തൂക്കം നേടിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് പ്രവൃത്തിക്കുന്ന ബ്രിട്ടീഷ് സ്ഥാപനമായ ക്യൂ എസ് വേള്‍ഡ് റാങ്കിംഗ് യൂണിവേഴ്‌സിറ്റിയാണ് റാങ്കിംഗ് പട്ടിക തയ്യാറാക്കിയത്.

ലോകത്തെ പ്രമുഖ 800  യൂണിവേഴ്‌സിറ്റികളെയാണ് റാങ്കിംഗ് പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചിരിക്കുന്നത്. ഓരോ സ്ഥാപനങ്ങളുടെയും അദ്ധ്യാപന പാഠവം, ഗവേഷണ നിലവാരം, വിദ്യാര്‍ത്ഥികളുടെ ജോലി സാധ്യതകള്‍, ലോകരാജ്യങ്ങളിലുള്ള മതിപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

We use cookies to give you the best possible experience. Learn more