ഗസയിലെ വംശഹത്യക്കിടയിലും ഇസ്രഈലി കോളേജുകളുമായും ആയുധ കമ്പനികളുമായും ഇന്ത്യൻ സർവകലാശാലകൾ സഹകരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ
Worldnews
ഗസയിലെ വംശഹത്യക്കിടയിലും ഇസ്രഈലി കോളേജുകളുമായും ആയുധ കമ്പനികളുമായും ഇന്ത്യൻ സർവകലാശാലകൾ സഹകരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2024, 9:02 am

ജെറുസലേം: ഇന്ത്യൻ സർവകലാശാലകൾ ഇസ്രഈലി കോളേജുകളുമായും ആയുധ കമ്പനികളുമായും സഹകരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. മിഡിൽ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഗസയ്‌ക്കെതിരായ യുദ്ധത്തിൻ്റെ തുടക്കം മുതൽ ഇന്ത്യൻ സർവ്വകലാശാലകൾ ഇസ്രായേലി കോളേജുകളുമായും ആയുധ കമ്പനിയുമായുള്ള ബന്ധം ആഴത്തിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ സർവകലാശാലകൾ പ്രതിരോധം, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എന്നീ മേഖലകളിൽ ഇസ്രാഈലുമായുള്ള പങ്കാളിത്തം വർധിപ്പിച്ചിട്ടുണ്ട്. ഇസ്രേൽ ഗസയിൽ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നത്.

ഗസയിൽ ഇസ്രഈൽ വംശഹത്യ നടത്തുകയാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തിയതിനുശേഷം ഇന്ത്യൻ സർവകലാശാലകളും ഇസ്രഈലി സർവകലാശാലകളും ആയുധ കമ്പനികളും തമ്മിൽ ഒരു ഡസനിലധികം മീറ്റിംഗുകളും വർക്ക്‌ഷോപ്പുകളും കരാറുകളും ഒപ്പുവച്ചിട്ടുണ്ട്.

ഇന്ത്യൻ, ഇസ്രഈൽ സർവ്വകലാശാലകൾ തമ്മിലുള്ള ബന്ധം പുതിയതല്ലെങ്കിലും 2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് ഇത്രയധികം ആഴത്തിലുള്ള ബന്ധങ്ങൾ നില നിന്നിരുന്നില്ലെന്നു മിഡിൽ ഈസ്റ്റ് ഐ സൂചിപ്പിക്കുന്നു.

2012-ൽ സ്ഥാപിതമായ ഇന്ത്യയിലെ ജിൻഡാൽ സ്കൂൾ ഓഫ് ഇൻ്റർനാഷണൽ അഫയേഴ്സിലെ ഇസ്രഈൽ പഠന കേന്ദ്രവും 2017-ൽ ടെൽ അവീവ് യൂണിവേഴ്സിറ്റി സ്ഥാപിച്ച മുംബൈയിലെ സെൻ്റർ ഫോർ ഇസ്രഈൽ സ്റ്റഡീസും ഇതിന് ഉദാഹരണങ്ങളാണ്.

Content Highlight: Indian universities build closer ties with Israeli colleges and arms firms despite Gaza war