ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നേരിടുന്ന പരീക്ഷകള്‍
Discourse
ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നേരിടുന്ന പരീക്ഷകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2013, 8:48 pm

“എന്താണീ തേര്‍ഡ് ജെന്‍ഡര്‍? ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തേര്‍ഡ് ജെന്‍ഡറിലാണ് ഉള്‍പ്പെടുന്നതെങ്കില്‍ ഫസ്റ്റ് ജെന്‍ഡര്‍ എന്താണെന്നാണ് എനിക്കാദ്യം അറിയേണ്ടത്. പുരുഷന്‍മാര്‍ ഫസ്റ്റ് ജെന്‍ഡേഴ്‌സ് ആയാണോ കണക്കാക്കുന്നത്? അതെങ്ങനെ ശരിയാകും?


റിപ്പോര്‍ട്ട്: വി. പ്രേം ശങ്കര്‍
മൊഴിമാറ്റം: വീണ ചിറയ്ക്കല്‍

 

[]ഇത് ഒരു വിഭാഗം നേരിട്ട പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളാണ്. സ്ത്രീ എന്നോ പുരുഷന്‍ എന്നോ സമൂഹം അംഗീകരിക്കാത്ത ഒരു വിഭാഗം നേരിട്ട യാതനകള്‍. അല്ല, നേരിട്ടുകൊണ്ടിരിക്കുന്ന യാതനകളുടെ ഒരു ചെറിയ നേര്‍ക്കാഴ്ച്ച.

ആദ്യം സ്വപ്നയില്‍ നിന്ന് തുടങ്ങാം

23 വയസുകാരി സ്വപ്നക്ക് പരീക്ഷ എഴുതുവാനുള്ള അവശ്യ  അനുമതിയെന്ന വലിയ നേട്ടം ലഭിച്ചിരിക്കുകയാണ്. സ്വപ്‌ന ജീവിക്കുന്നത് ആണിനും പെണ്ണിനും ഇടക്കുള്ള വര്‍ഗത്തിലായിരുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍.

പ്രൊവിന്‍ഷ്യല്‍ തമിഴ്‌നാട് സിവില്‍ സര്‍വീസ് പരീക്ഷയുടെ ലിംഗനിര്‍ണയ കോളത്തില്‍ തന്റെ ഇഷ്ടത്തിന് പൂരിപ്പിക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് സ്വപ്‌ന. സ്വപ്‌ന മാത്രമല്ല സ്വപ്‌നയെപ്പോലെയുള്ളവരും.

പരീക്ഷക്ക് അപേക്ഷിക്കുമ്പോള്‍ തങ്ങളുടെ ഇഷ്ടത്തിന് ലിംഗത്തിന്റെ കോളം പൂരിപ്പിക്കാമെന്ന് അടുത്തിടെ കോടതിവിധി വന്നിരുന്നു. അവസാനിക്കാത്ത വിവേചനങ്ങള്‍ക്ക് വിധേയരായിരുന്നവര്‍ നേടിയെടുത്ത വിജയമാണിത്.

അതിലുപരി തങ്ങളുടെ ഇഷ്ടത്തിന് ലിംഗ കോളം പൂരിപ്പിക്കാമെന്ന ആനുകൂല്യം നല്‍കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനവുമാകുകയാണ് തമിഴ്‌നാട്.

“സമ്മിശ്ര വികാരമായിരുന്നു വിധിയറിഞ്ഞപ്പോള്‍ തോന്നിയത്. പേടിയുണ്ടായിരുന്നെങ്കിലും ഒരു നേട്ടം അനുഭവപ്പെട്ടിരുന്നു. സ്ത്രീ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന സ്വപ്‌ന പറയുന്നു.

ഔദ്യോഗിക രേഖകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്കിന് പകരം ഫീമെയില്‍ എന്നംഗീകരിച്ച് കിട്ടാന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പോരാടുന്നവരില്‍ ഒരാളാണ് സ്വപ്‌നയും.

“എന്താണീ തേര്‍ഡ് ജെന്‍ഡര്‍?  ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തേര്‍ഡ് ജെന്‍ഡറിലാണ് ഉള്‍പ്പെടുന്നതെങ്കില്‍ ഫസ്റ്റ് ജെന്‍ഡര്‍ എന്താണെന്നാണ് എനിക്കാദ്യം അറിയേണ്ടത്. പുരുഷന്‍മാര്‍ ഫസ്റ്റ് ജെന്‍ഡേഴ്‌സ് ആയാണോ കണക്കാക്കുന്നത്? അതെങ്ങനെ ശരിയാകും? സ്വപ്‌ന ചോദിക്കുന്നു.

പോരാട്ടത്തിന്റെ ആദ്യഘട്ടം

ഈ സമരപരിപാടികളിലെല്ലാം പോലീസ് ഞങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. സമാധാനപരമായ പ്രതിഷേധപരിപാടികള്‍ക്ക് കൂടി പോലീസ് ഞങ്ങള്‍ക്ക് അനുമതി നല്‍കിയില്ല. അവസാനം ഞങ്ങള്‍ നിയമത്തിന്റെ വഴി തന്നെ തിരഞ്ഞെടുത്തു.

ഈ കേസിലെ മറ്റൊരു സഹഹരജിക്കാരിയാണ് ഗ്രേസ് ഭാനു. ഇത് പോരാട്ടത്തിന്റെ ആദ്യഘട്ടമാണെന്ന്് ഭാനു പറയുന്നു.

“യൗവന്ത്തില്‍ തന്നെ ഞങ്ങളെ പോലുള്ള നിരവധി പേര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. ജീവിതവൃത്തിക്കായി പിന്നീടവര്‍ ഭിക്ഷാടനമോ ലൈംഗികവൃത്തിയോ ഒക്കെ ചെയ്യേണ്ടിവരുന്നു. സമൂഹം കല്‍പ്പിക്കുന്ന ഭ്രഷ്ട് ഇവര്‍ക്ക് മികച്ച വിദ്യാഭ്യാസമോ ഉദ്യോഗമോ ലഭ്യമാകുന്നതിന് തടസമാകുന്നു.

കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമുള്ള ഭാനു ഒരു ഐ.ടി കമ്പനിയില്‍ ഏതാനും കാലം ഉദ്യോഗസ്ഥയായിരുന്നു. എന്നാല്‍ അവിടെനിന്ന് തുടര്‍ച്ചയായി നേരിടേണ്ടി വന്ന വിവേചനവും അവഹേളനവും രണ്ടുവര്‍ഷത്തില്‍ക്കൂടുതല്‍ ഭാനുവിനെ ആ ഉദ്യോഗ പദവിയില്‍ ഇരുത്തിയില്ല.

“കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു.”

സ്വന്തം കമ്മ്യൂണിറ്റിയില്‍  നിന്ന് തന്നെ നീതി ലഭ്യമാക്കുന്നതിനുള്ള പോരാട്ടത്തിനുള്ള പിന്തുണ വളരെ കുറവായിരുന്നെന്നും ഭാനു പറയുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നുമില്ല അവര്‍.

ഏറെപ്പേരും ലൈംഗിക വൃത്തിയോ ഭിക്ഷാടനമോ ജീവിത വൃത്തിയാക്കിയ ദിവസവേതനക്കാരായിരുന്നു. അതിനാല്‍ തന്നെ പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കാനോ കോടതിയില്‍ ഹാജരാകാനോ അവര്‍ക്കൊന്നും കഴിയുമായിരുന്നില്ല.

തങ്ങള്‍ക്കിടയിലെ ഏഴ് പേര്‍ മാത്രം ഉള്‍ക്കൊണ്ട സ്‌റ്റേജ്് പരിപാടിയെക്കുറിച്ചും ഭാനു ഓര്‍ക്കുന്നു. വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ഉദ്യോഗത്തിലും 3 ശതമാനമെങ്കിലും സംവരണം അനുവദിക്കണമെന്നതാണ് ഇവരുടെ ഏക ആവശ്യം.

“ഈ സമരപരിപാടികളിലെല്ലാം പോലീസ് ഞങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. സമാധാനപരമായ പ്രതിഷേധപരിപാടികള്‍ക്ക് കൂടി പോലീസ് ഞങ്ങള്‍ക്ക് അനുമതി നല്‍കിയില്ല. അവസാനം ഞങ്ങള്‍ നിയമത്തിന്റെ വഴി തന്നെ തിരഞ്ഞെടുത്തു. ഭാനു പറയുന്നു.
അടുത്ത പേജില്‍ തുടരുന്നു

 

ഞങ്ങളെന്താണെന്ന് തീരുമാനിക്കാന്‍ അഥവാ സ്ത്രീയാണോ പുരുഷനാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അനുവദിക്കും വിധത്തില്‍ നിയമത്തെ ഭേദഗതി ചെയ്യാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഭാനു പറയുന്നു.

transgender-1അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം

ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വ്യക്തികളുടെ അടിസ്ഥാന അവകാശങ്ങളും സംവരണവും ലഭ്യമാക്കുന്നതിനാണ് സ്വപ്‌നയും ഭാനുവും കേസുമായി മുന്നോട്ട് പോയത്.

ഹരജിക്കാരുടെ മറ്റ് ആവശ്യങ്ങളില്‍ക്കൂടി തീരുമാനമെടുക്കാനാവശ്യപ്പെട്ട് കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത വാദം കേള്‍ക്കല്‍ ഡിസംബര്‍ 18നാണ്.

ഇതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ആ വിധിയോടെ തങ്ങളുടെ വാദങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഭാനു പറയുന്നു.

ഔദ്യോഗികമായി തേര്‍ഡ് ജെന്‍ഡേഴ്‌സ് എന്ന പദം ഞങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ലഭിക്കുന്ന ഒരു സര്‍ക്കാര്‍ പദ്ധതികള്‍ക്കോ നേട്ടങ്ങള്‍ക്കോ തങ്ങള്‍ ഇതുവരെ അര്‍ഹരായിട്ടില്ല.

ഔദ്യോഗികമായി തേര്‍ഡ് ജെന്‍ഡേഴ്‌സ് എന്ന പദം ഞങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ലഭിക്കുന്ന ഒരു സര്‍ക്കാര്‍ പദ്ധതികള്‍ക്കോ നേട്ടങ്ങള്‍ക്കോ തങ്ങള്‍ ഇതുവരെ അര്‍ഹരായിട്ടില്ല.

എപ്പോഴൊക്കെ ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്ക്് വേണ്ടി വാദിക്കുന്നുവോ അപ്പോള്‍ ചില സര്‍ക്കാര്‍ ഓര്‍ഡറുകള്‍ ഞങ്ങളെ സന്തോഷിപ്പിക്കാനായി പുറപ്പെടുവിക്കാറുണ്ട്.

ഞങ്ങളെന്താണെന്ന് തീരുമാനിക്കാന്‍ അഥവാ സ്ത്രീയാണോ പുരുഷനാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അനുവദിക്കും വിധത്തില്‍ നിയമത്തെ ഭേദഗതി ചെയ്യാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഭാനു പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ സിനിമാ സംവിധായക റോസ് വെങ്കടേശാണ് ഈ സമൂഹത്തിലെ മറ്റൊരു വ്യക്തി.  കോടതി മാര്‍ഗം ആദ്യ പടിയാണെന്നും ഇതിനുമാത്രമേ  നിലവിലെ പ്രതലത്തില്‍ വിള്ളല്‍ വരുത്താനാകൂ എന്നുമാണ് അവര്‍ പറഞ്ഞത്.

ഞങ്ങളെന്താണെന്ന് കണ്ട് സ്വീകരിക്കാന്‍ സമൂഹം തയ്യാറാണെന്നാണ് താന്‍ കരുതുന്നതെന്നും രാഷ്ട്രീയവും ഉദ്യോഗസ്ഥ വൃന്ദവും പോലുള്ള ചട്ടക്കൂടുകളാണ് ഞങ്ങളെ മുഖ്യധാരയിലേക്ക് കടന്നുവരുന്നതിന് തടസ്സം നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

റേഡിയോ ജോക്കി, ടെലിവിഷന്‍ അവതാരിക എന്നീ മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച റോസ് അടുത്തിടെ സ്വന്തമായി ഒരു വാണിജ്യ ഫീച്ചര്‍ ചിത്രവും പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ ഒന്നും തൃപ്തികരമായില്ലെന്ന നിലപാടിലാണ് റോസ്.

തന്റെ പടം സെന്‍സര്‍ ബോര്‍ഡിന് മുമ്പില്‍ സെര്‍ട്ടിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ചപ്പോള്‍ സ്‌ക്രീനിങ്ങിനുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മറ്റാരോടും ചോദിക്കാത്ത വിധമുള്ള ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് റോസ് ഓര്‍ക്കുന്നു.

“എന്റെ ചിത്രത്തില്‍ എന്തുകൊണ്ടാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഒരു പുരുഷനെ പ്രണയിക്കുന്ന കഥ വരച്ചുകാണിച്ചതെന്നാണ് അവര്‍ എന്നോട് ചോദിച്ചത്. എനിക്കത് വളരെ അപഹാസ്യകരമായാണ് തോന്നിയത്.” റോസ് വിശദീകരിച്ചു.

അടുത്ത പേജില്‍ തുടരുന്നു

സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നീ ഭൂരിപക്ഷലിംഗക്കാര്‍ക്കാണ് ഈ ന്യൂനപക്ഷങ്ങളെ അംഗീകരിക്കാന്‍ മടി. ഒരു മനുഷ്യനായിപ്പോലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ കാണാന്‍ മടിക്കുന്ന സമൂഹം ആദ്യം മാറിയാല്‍ തന്നെ ന്യൂനപക്ഷ ലിംഗക്കാര്‍ക്കും സാധാരണ പൗരനെപ്പോലെ സര്‍ക്കാര്‍ ഉദ്യോഗവും മികച്ച വിദ്യാഭ്യാസവുമുള്‍പ്പെടെയുള്ള സമൂഹത്തിന്റെ പരിഗണനകള്‍ക്കും അര്‍ഹരാകാം.

transgender2ആഴത്തിലുള്ള വിവേചനം

ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തന്റെ സിനിമാ പ്രദര്‍ശനത്തിനുണ്ടായ തടസമെല്ലാം നീങ്ങിക്കിട്ടിയെങ്കിലും പിന്നീട് സിനിമക്ക് വിതരണക്കാരനെ കണ്ടെത്തുന്നതിലായിരുന്നു ഏറെ ബുദ്ധിമുട്ടിയതെന്ന് റോസ് പറയുന്നു.

“ആരും എന്റെ സിനിമ ഒരു സൃഷ്ടിയായി അതിനെ കാണുകയോ മറ്റുള്ള സിനിമാ സംവിധായകരെപ്പോലെ എന്നെ കാണുകയോ ചെയ്തില്ല. വിവേചനവും ബഹിഷ്‌കരണവുമെല്ലാം വളരെ വ്യക്തമായിരുന്നു.”

ഒന്നും അത്ര എളുപ്പത്തില്‍ ചെയ്യാന്‍ കഴിയില്ലെന്ന് അന്ന് മനസിലാക്കുകയും ചെയ്‌തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“ഈ ഒരു കാര്യം കൊണ്ടാകും മറ്റെല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ക്രമേണ വേശ്യാവൃത്തിയിലേക്ക് തള്ളപ്പെട്ടത്. ലൈംഗിക വൃത്തിയില്‍ ഗുരുതര ആരോഗ്യ ദുരുപയോഗങ്ങളും ഈ സമുദായക്കാര്‍ അനുഭവിക്കുന്നുണ്ട്.

swapna“ഞങ്ങളുടെ ശാരീരിക ലക്ഷണങ്ങള്‍ കാരണം വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ് ഞങ്ങള്‍.

സ്വതന്ത്ര്യമായി നിലനില്‍ക്കലും ഞങ്ങള്‍ക്ക് എളുപ്പമല്ല. സിറ്റിയിലെവിടെയെങ്കിലും ഞങ്ങള്‍ക്ക് വാടകക്കൊരു വീടും ലഭിക്കില്ല. ചേരികളില്‍ മാത്രമേ ഞങ്ങള്‍ സ്വീകരിക്കപ്പെടുന്നുള്ളു.

ചേരികളില്‍പ്പോലും മറ്റുള്ളവര്‍ക്ക് 2000 രൂപയാണ് വാടകയെങ്കില്‍ അതിന്റെ ഇരട്ടിയാണ് ഞങ്ങളില്‍ നിന്ന് ഈടാക്കുന്നത്.” പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗികത്തൊഴിലാളിയുടേതാണീ വാക്കുകള്‍.

ജനസംഖ്യയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ അളവെത്രയെന്നത് സംബന്ധിക്കുന്ന യാതൊരു വ്യക്തമായ ഡാറ്റയും നിലവില്ലെന്നും ഈ പഠനത്തിലെ പ്രഗത്ഭര്‍ വ്യക്തമാക്കി. ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ മൂന്ന് ശതമാനം പോലും നീതിയോ പരിഗണനയോ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

ഭൂരിപക്ഷ ലിംഗക്കാരുടെ മനസിലെ പ്രശ്‌നങ്ങളാണ് ആദ്യം പരിഹരിക്കേണ്ടതെന്നും ഈ ന്യൂനപക്ഷം ദൃഢമായി പറയുന്നു.

അതെ, സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നീ ഭൂരിപക്ഷലിംഗക്കാര്‍ക്കാണ് ഈ ന്യൂനപക്ഷങ്ങളെ അംഗീകരിക്കാന്‍ മടി. ഒരു മനുഷ്യനായിപ്പോലും ഇത്തരം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ കാണാന്‍ മടിക്കുന്ന സമൂഹം ആദ്യം മാറിയാല്‍ തന്നെ ന്യൂനപക്ഷ ലിംഗക്കാര്‍ക്കും സാധാരണ പൗരനെപ്പോലെ സര്‍ക്കാര്‍ ഉദ്യോഗവും മികച്ച വിദ്യാഭ്യാസവുമുള്‍പ്പെടെയുള്ള സമൂഹത്തിന്റെ പരിഗണനകള്‍ക്കും അര്‍ഹരാകാം.

കടപ്പാട്: അല്‍ജസീറ
ഫോട്ടോ: സ്വപ്ന