ഭൂപതിയുടെയും ബൊപ്പണ്ണയുടെയും വിലക്ക് നീട്ടി.
DSport
ഭൂപതിയുടെയും ബൊപ്പണ്ണയുടെയും വിലക്ക് നീട്ടി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th September 2012, 12:00 pm

ന്യൂദല്‍ഹി: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന്  ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്‍ ദേശീയ ടീമില്‍ നിന്നും വിലക്കിയ മഹേഷ് ഭൂപതിയുടെയും രോഹന്‍ ബൊപ്പണ്ണയുടെയും വിലക്ക് നീട്ടി. 2014 ജൂണ്‍ 30 വരെയാണ് വിലക്ക് നീട്ടിയത്.

ഒളിമ്പിക്‌സില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം കളിക്കാന്‍ തയ്യാറാവാതിരുന്നതാണ് ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ടെന്നീസ് അസോസിയേഷനെ പ്രേരിപ്പിച്ചത്. ഒളിമ്പിക്‌സില്‍ ഇരുവരുടെയും വാശിയെ തുടര്‍ന്ന് രണ്ട് ടീമുകളെയാണ് ഇന്ത്യ അയച്ചത്.[]

രണ്ട് വര്‍ഷത്തേക്കുള്ള വിലക്ക് ഇരുവരുടെയും ഭാവിയെ സാരമായി ബാധിക്കുന്നതിനാലാണ് വിലക്ക് നീട്ടിയത്. അടുത്ത ഡേവിസ് കപ്പിലും ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു. ഡേവിസ് കപ്പില്‍ സീസണില്‍ ഇപ്പോഴത്തെ ടീമിനെ തുടരാനും തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ ന്യൂസിലന്റിനെതിരായ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന ലിയാന്‍ഡര്‍ പേസിനും സോംദേവ് ദേവ് വര്‍മനും ഫിബ്രവരിയില്‍ നടക്കുന്ന ഏഷ്യ ഓഷ്യാനിയ ഗ്രൂപ്പ് മത്സരത്തില്‍ കളിക്കാനാവുമെന്നത് സംശയത്തിലായിരിക്കുകയാണ്.