ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ദര്‍ബന്‍ ഒരുങ്ങി കഴിഞ്ഞു. സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങുമ്പോള്‍ മറ്റൊരു ശ്രദ്ധേയമായ വസ്തുതയും ഇന്നത്തെ മത്സരത്തിനുണ്ട്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ദര്‍ബനില്‍ കളിക്കാന്‍ ഇറങ്ങുന്നത്. 2007ല്‍ മഹേന്ദ്ര സിങ് ധോണിയുടെ കീഴില്‍ ടി-20 ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ദര്‍ബനില്‍ കളിച്ചത്.
2007 ടി-20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെയായിരുന്നു ഇന്ത്യ അവസാനമായി ദര്‍ബനില്‍ ഏറ്റുമുട്ടിയത്. എന്നാല്‍ അന്നത്തെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തില്‍ ആദ്യം ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനും 141 റണ്‍സ് നേടുകയായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഇന്ത്യ ദര്‍ബനില്‍ കളിക്കാന്‍ ഇറങ്ങുന്നത്.
ദര്‍ബനില്‍ അഞ്ച് മത്സരങ്ങളാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്. അതില്‍ മൂന്ന് മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിയുകയും ഒന്ന് ഫലങ്ങളൊന്നും ഇല്ലാതെ പോവുകയുമായിരുന്നു.
രോഹിത് ശര്‍മയും വിരാട് കോഹ്ലിയും സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി-20 യിലും ഏകദിനത്തിലും ഇടം നേടിയിട്ടില്ല അതേസമയം ഡിസംബര്‍ 26ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇരുതാരങ്ങളും തിരിച്ചുവരും.