ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം നവംബര്‍ എട്ട് മുതല്‍ നടക്കാനിരിക്കുകയാണ്. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ടീമിന്റെ കൂടെ പോകുന്നില്ല. ഇതോടെ മുന്‍ സൂപ്പര്‍ താരം വി.വി.എസ് ലക്ഷ്മണാണ് ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി പോകുന്നത്.
ലക്ഷ്മണിനെ കൂടാതെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി കോച്ചിങ്, സപ്പോര്‍ട്ട് സ്റ്റാഫായ സായിരാജ് ബഹുതുലെ, റിഷികേശ് കനിത്കര്‍, ശുഭ്ദീപ് ഘോഷ് എന്നിവരും സൗത്ത് ആഫ്രിക്കന്‍ പരിശീലക സംഘത്തിന്റെ ഭാഗമാകും.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ടി-20 സ്‌ക്വാഡ്
അതോസമയം ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ അമ്പരപ്പിക്കുന്ന തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ആദ്യ ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയത് 259 റണ്‍സായിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ സ്പിന്‍ തന്ത്രം കൊണ്ട് 156 റണ്‍സിന് കിവികള്‍ തകര്‍ക്കുകയായിരുന്നു. ശേഷം രണ്ടാം ഇന്നിങ്‌സില്‍ കിവീസ് 255 റണ്‍സാണ് നേടിയത്.
ശേഷം 359 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 245 റണ്‍സ് നേടി സ്വന്തം മണ്ണില്‍ തോല്‍വി വഴങ്ങാനാണ് സാധിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു ഹോം ടെസ്റ്റില്‍ പരാജയപ്പെടുന്നത്.
Content Highlight: Indian Team’s Head Coach Gautam Gambhir is not going For South African Series