| Monday, 4th September 2023, 11:26 pm

പാകിസ്ഥാന്‍ വെറും 104ല്‍ ഒതുക്കിയവന്‍മാരാ! ഇങ്ങനെയാണോ മക്കള്‍ ലോകകപ്പിന് പോകുന്നത്; എയറില്‍ കയറി ഇന്ത്യന്‍ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യാ-നേപ്പാള്‍ ഏഷ്യാ കപ്പ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഴ കാരണം ഓവര്‍ ചുരുക്കിയ മത്സരത്തില്‍ ഇന്ത്യക്ക് 23 ഓവറില്‍ 145 റണ്‍സാണ് വിജയിക്കാന്‍ ആവശ്യം. മത്സരം വിജയിച്ചാല്‍ മെന്‍ ഇന്‍ ബ്ലൂവിന് സൂപ്പര്‍ ഫോറില്‍ കയറാം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട നേപ്പാള്‍ 230 റണ്‍സ് നേടി പുറത്തായിരുന്നു. സൂപ്പര്‍താരം ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 97 പന്തില്‍ 58 റണ്‍സ് നേടിയ ആസിഫ് ഷെയ്ഖാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. സോംപാല്‍ കാമി 48 റണ്‍സ് നേടിയിരുന്നു.

പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ നേപ്പാള്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. നായകന്‍ ബാബര്‍ അസമിന്റെയും ഇഫ്തിഖാര്‍ അഹമദിന്റെയും സെഞ്ച്വറി മികവില്‍ പാകിസ്ഥാന്‍ നേടിയ 342 റണ്‍സ് പിന്തുടര്‍ന്ന നേപ്പാള്‍ 104 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. പാകിസ്ഥാന്റെ ബൗളിങ്ങിനെതിരെ ഇല്ലാതെയായ ഇതേ ബാറ്റിങ് നിരയാണ് നേപ്പാളിന്റെ ഇതേ ബാറ്റിങ് നിരയാണ് പക്ഷെ ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചത്.

ഇന്ത്യന്‍ ബൗളിങ്ങിന്റെ ശരാശരി നിലവാരം എടുത്ത് കാണിക്കുന്നതാണ്. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന്‍ ബാറ്റിങ് ലഭിച്ചിരുന്നുവെങ്കില്‍ ഇന്ത്യ 266 റണ്‍സ് ഡിഫന്‍ഡ് ചെയ്‌തേനേ എന്ന് വാദിച്ചവരൊക്കെ എവിടെയാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേപ്പാളിനെ പോലും പിടിച്ച് കെട്ടാന്‍ സാധിക്കാത്തവര്‍ ഈ ബൗളിങ് വെച്ചാണോ ലോകകപ്പിന് ഇറങ്ങുന്നത് എന്നും ചോദിക്കുന്നവരുണ്ട്.

ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മോശം ഫീല്‍ഡിങ്ങും കൂടിയായിരുന്നു നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ കാണാന്‍ സാധിച്ചത്. സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും മത്സരിച്ച് ക്യാച്ച് ഊരുന്ന കാഴ്ചക്കായിരുന്നു മത്സരം സാക്ഷിയായത്.

അതേസമയം നിലവില്‍ വിക്കറ്റൊന്നും പോകാതെ വിജയത്തിലേക്ക് മുന്നേറുകയാണ് ഇന്ത്യന്‍ ടീം. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്.

Content Highlight: Indian Team is trolled By Fans after Conceding 230 Runs Against Nepal

Latest Stories

We use cookies to give you the best possible experience. Learn more