| Thursday, 14th July 2022, 12:39 pm

വിരാടിന്റെ ട്വന്റി-20 കരിയറിന് തിരശീല വീഴാന്‍ പോകുന്നു? താരത്തെ ടീം ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ മുന്‍പന്തിയിലുള്ള താരമാണ് വിരാട് കോഹ്‌ലി. ഒരു കാലത്ത് ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന വിരാട് ഇന്നിപ്പോള്‍ ഒരു ഫ്രീ വിക്കറ്റ് ആയി മാറുകയാണ്.

താരത്തിന്റെ ഫോമൗട്ടില്‍ ഇന്ത്യന്‍ ആരാധകരും ടീമും ഒരുപോലെ നിരാശരാണ്. അദ്ദേഹത്തിന്റെ ഒരു നല്ല ഇന്നിങ്‌സ് കണ്ട കാലം മറന്നു. വിരാടിനെ വിമര്‍ശിച്ച് പല താരങ്ങളും കപില്‍ ദേവിന പോലം പല താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വേണ്ട രീതിയുള്ള ബാക്കപ്പ് കൊടുക്കുമെന്നാണ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്.

നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിരാട് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ ടീമില്‍ ഉണ്ടാകില്ല. അദ്ദേഹത്തിന് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്കും റെസ്റ്റ് നല്‍കുമന്ന വാര്‍ത്തകളുണ്ട്.

എന്നാല്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന താരത്തിന് വീണ്ടും വിശ്രമം അനുവധിക്കണൊ എന്ന് ചോദിക്കുന്നവര്‍ ചെറുതല്ല. അദ്ദേഹത്തെ ടീമില്‍ നിന്നും മാറ്റുവാനുള്ള നീക്കങ്ങളാണൊ നടക്കുന്നതെന്ന് സംശയിക്കുന്നവരുണ്ട്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി വിരാട് ഇന്ത്യന്‍ ടീമില്‍ സ്ഥിരംഗമല്ല. ഐ.പി.എല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. അതുകഴിഞ്ഞ് ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ താരം കളിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിലും താരത്തിന് റെസ്റ്റ് നല്‍കിയിരുന്നു. പിന്നീട് കളിച്ച രണ്ട് മത്സരത്തിലും വിരാട് വലിയ സ്‌കോര്‍ കണ്ടെത്തിയില്ല.

ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരിക്ക് കാരണം അദ്ദേഹം ഇറങ്ങിയില്ല. രണ്ടാം മത്സരത്തിലും അദ്ദേഹം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ട്വന്റി ലോകകപ്പ് അടുത്തിരിക്കെ വിരാടിന് ഫോം കണ്ടെത്തിയില്ലെങ്കില്‍ അത് ടീമിനും താരത്തിനും വിനയാകും. നിലവില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ നഷ്ടമാകുന്നത് അദ്ദേഹത്തെ ഫോം കണ്ടെത്താനുള്ള അവസരം കുറക്കും. വിരാടിനെ ട്വന്റി-20 ടീമില്‍ നിന്നും പുറത്താക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു.

ഇപ്പോള്‍ റെസ്റ്റ് എന്ന പേരില്‍ തുടര്‍ച്ചയായി അദ്ദേഹത്തെ എത്ര നാള്‍ പുറത്തിരുത്തും എന്ന് കണ്ടറിയണം. ടി-20 ലോകകപ്പിന് മുന്നോടിയായി ഒരുപാട് പരമ്പരകള്‍ ഇന്ത്യക്ക് ബാക്കിയുണ്ട് തുടര്‍ച്ചയായി കളിക്കാന്‍ ഇറങ്ങാതെ അദ്ദേഹത്തിന് ഫോം വീണ്ടെടുക്കാന്‍ സാധിക്കില്ല.

അതേസമയം വീന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ താരങ്ങള്‍ റെസ്റ്റ് എടുക്കുന്ന പരമ്പരയില്‍ യുവനിരയാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. വെറ്ററന്‍ താരം ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്.

Content Highlights: Indian Team is avoiding Virat Kohli

We use cookies to give you the best possible experience. Learn more