അബുദാബി: എ.എഫ്.സി. ഏഷ്യാകപ്പിനായുള്ള 28 അംഗ ഇന്ത്യന്‍ സംഘം അബുദാബിയിലെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ സംഘമെത്തിയത്. ഏഷ്യാകപ്പിനായെത്തുന്ന ആദ്യ സംഘമാണ് ഇന്ത്യ. എയര്‍പോര്‍ട്ടിലെത്തിയ ഇന്ത്യന്‍ സംഘത്തിന് വന്‍ സ്വീകരണമാണ് ഇന്ത്യന്‍ ആരാധകര്‍ എത്തിയത്.
3.3 മില്യണിലധികം ഇന്ത്യക്കാരാണ് യു.എ.ഇയിലുള്ളത് അതുകൊണ്ട് തന്നെ സ്വന്തം രാജ്യത്ത് കളിക്കുന്ന അനുഭവമായിരിക്കുമെന്ന് ടീം പ്രതിനിധി അറിയിച്ചത്. മലയാളി അസോസിയേഷനടക്കം നിരവധി ഇന്ത്യക്കാരാണ് സ്വീകരണത്തിന് എത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാലാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പിന് എത്തുന്നത്. ഇതിന് മുമ്പ് 1964, 1984,2011 വര്‍ഷങ്ങളില്‍ ഇന്ത്യ ഏഷ്യാകപ്പ് കളിച്ചിട്ടുണ്ട്. 34 അംഗ ടീമിനെയാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതില്‍ നിന്നാണ് 28അംഗ സംഘത്തെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ തെരഞ്ഞെടുത്തത്. അന്തിമ പട്ടികയായ 23 ആംഗ സംഘത്തെ അടുത്തയാഴ്ച പ്രഖ്യാപിക്കും.
യു.എ.ഇ, ബഹ്‌റൈന്‍, തായ്‌ലന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം അടുത്ത മാസമാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ജനുവരി ആറിന് തായ്‌ലന്‍ഡിന് എതിരെ അബുദാബി അല്‍ നഹ്യാന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി പത്തിന് ആതിഥേയരായ യു.എ.ഇയെ നേരിടും. ടൂര്‍ണമെന്റിലെ ആവേശമുയര്‍ത്തുന്ന മത്സരങ്ങളില്‍ ഒന്നാകും അതെന്നാണ് വിലയിരുത്തല്‍ സയ്യിദ് സ്‌പോര്‍ട്ട് സിറ്റിയിലാണ് മത്സരം.
യു.എ.ഇ. ലഭിച്ചത് സന്തോഷമാണ്. ഒരുപാട് ഇന്ത്യക്കാര്‍ ഇവിടെയുണ്ട്. മത്സരം കാണാനെത്തണം. നിഞ്ഞളാണ് ശക്തി. പരിശീലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ മുന്‍ നിര്‍ത്തിയാകും ടീമിന്റെ ആക്രമണമെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിലെ മികച്ച റാങ്കിങിലാണ് ഇന്ത്യ നിലവില്‍. ടീമിലെ ഒട്ടുമിക്ക താരങ്ങളും മികച്ച ഫോമിലാണ്. മികച്ച പ്രകടനം ആരാധകര്‍ക്കായി കാഴ്ചവെയ്ക്കുമെന്നും ടീം വ്യക്തമാക്കി.