മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നിന്ന് ഓപ്പണര്‍മാരായ മുരളി വിജയിയേയും കെ.എല്‍ രാഹുലിനെയും ഒഴിവാക്കി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മയാങ്ക് അഗര്‍വാള്‍ ഇന്ത്യയ്ക്കായി അരങ്ങേറും.
പരിക്ക് ഭേദമായ രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഹനുമ വിഹാരിയും കളിക്കും.
ആദ്യ രണ്ട് ടെസ്റ്റിലേയും മോശം ഫോമാണ് ഓപ്പണര്‍മാര്‍ക്ക് വിനയായത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരുടീമുകളും.
India name Playing XI for 3rd Test: Virat Kohli (C), Ajinkya Rahane (VC), Mayank Agarwal, Hanuma Vihari, Cheteshwar Pujara, Rohit Sharma, Rishabh Pant (WK), Ravindra Jadeja, Mohammed Shami, Ishant Sharma, Jasprit Bumrah #TeamIndia #AUSvIND pic.twitter.com/DImj8BVTj5
— BCCI (@BCCI) 24 December 2018
ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മയാങ്ക് അഗര്‍വാള്‍. മായങ്കിനൊപ്പം രോഹിത് ശര്‍മയോ ഹനുമ വിഹാരിയോ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. അതേസമയം പരിക്കേറ്റ രവിചന്ദ്ര അശ്വിന് മൂന്നാം ടെസ്റ്റും നഷ്ടമാകും.
ഇന്ത്യന്‍ ടീം:
വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മയാങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ്മ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ
WATCH THIS VIDEO: