കൊച്ചി: ആകാംഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് ആശിച്ച വിജയം നല്‍കി കേരളത്തിന്റെ മഞ്ഞപ്പട. ഐ.എസ്.എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ ആശിച്ച വിജയം.
കൊച്ചി: ആകാംഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് ആശിച്ച വിജയം നല്‍കി കേരളത്തിന്റെ മഞ്ഞപ്പട. ഐ.എസ്.എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ ആശിച്ച വിജയം.
ക്യാപ്റ്റന്‍ ബെര്‍ത്തലോമിയോ ഓഗ്ബെച്ചേയാണ് മികച്ച രണ്ടുഗോളിലൂടെ മഞ്ഞപ്പടയെ മുന്നോട്ടു നയിച്ചത്. ആദ്യത്തേത് പെനാല്‍റ്റിയില്‍ നിന്നും രണ്ടാമത്തേത് ഹാഫ് വോളിയില്‍ നിന്നുമായിരുന്നു.എടികെയെ 2-1നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സീസണിലെ ആദ്യ ഗോള്‍ ആറാം മിനുറ്റില്‍ കുറിച്ച് എ.ടി.കെ ബ്ലാസ്റ്റേഴ്സിനെ തുടക്കത്തില്‍ത്തന്നെ ഞെട്ടിച്ചു. ആറാം മിനുട്ടില്‍ എ.ടി.കെ ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ലീഡ് വഴങ്ങി. ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് ഹാഫ് വോളിയിലൂടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനു മേല്‍ ആധിപത്യം നേടിയത്.
എന്നാല്‍ 30, 45 മിനുറ്റുകളില്‍ നായകന്‍ ബെര്‍ത്തലോമിയോ ഓഗ്ബെച്ചേയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെ.ക്ക മറുപടി കൊടുത്തു. ബ്ലാസ്റ്റേഴ്സ് താരം ജെയ്റോ റോഡ്രിഗസിനെ ഹാല്‍ഡര്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിളിച്ചതോടെ കളിയുടെ ഗതിമാറി. ഒഗ്ബെച്ചേയെടുത്ത പെനാല്‍റ്റി എ.ടി.കെയുടെ ഗോളി അരിന്ദമിനെ മറികടന്ന് ഗോളായി. ഇതോടെ ഗോള്‍നില 1-1.
45-ാം മിനുറ്റില്‍ ഓഗ്ബെച്ചേ രണ്ടാമത്തെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയപ്രതീക്ഷയ്ക്ക് ഉറപ്പു നല്‍കി കലൂര്‍ സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശത്തിന് സാക്ഷിയായി. 2-1 ലീഡോടെ ഇടവേള.
രണ്ടാം പകുതിയിലും ആക്രമണത്തില്‍ കുറവില്ലാതെ മികച്ച കളിതന്നെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. എ.ടി.കെയെ ശക്തമായ പ്രതിരോധത്തിലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായി. 78-ാം മിനുറ്റില്‍ ലഭിച്ച കോര്‍ണര്‍ അവസരം ബ്ലാസ്റ്റേഴ്സിന് പ്രയോജനപ്പെടുത്താന്‍ പറ്റിയില്ല.
83-ാം മിനുട്ടില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് പകരക്കാരനായി കളത്തിലിറങ്ങിയെങ്കിലും അധിക ഗോള്‍ വീഴും മുന്‍പേ ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം പിടിച്ചെടുത്തു. മലയാളി താരമായപ്രശാന്തിന്റെ വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങള്‍ കളിയില്‍ ശ്രദ്ധേയമായിരുന്നു. ചൊവ്വാഴ്ച ബെംഗളൂരു എഫ്.സി ഒഡിഷ എഫ്.സിയെ നേരിടും. ബെംഗളൂരുവിലാണ് മത്സരം.