| Tuesday, 24th January 2017, 9:26 am

'ഓക്‌സ്‌ഫോര്‍ഡിലെ മോശമായ അധ്യാപനം തന്റെ ബിരുദത്തെ പ്രതികൂലമായി ബാധിച്ചു': ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലക്കെതിരെ മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കേസ് കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഓക്‌സ്‌ഫോഡിലെ മോശവും വിരസവുമായ അധ്യാപനം തന്റെ ബിരുദത്തെ മോശമായി ബാധിച്ചുവെന്നും ഇത് മൂലമാണ് തനിക്ക് സെക്കന്‍ഡ് ക്ലാസ്സ് ആയതുമെന്ന ഫൈസിയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഇതിനു മറുപടി പറയേണ്ട ബാധ്യത സര്‍വകലാശാലയ്ക്ക് ഉണ്ടെന്നും നിരീക്ഷിച്ചു.


ലണ്ടന്‍: പ്രശസ്ത സര്‍വകലാശാലയായ ഓക്‌സ്‌ഫോര്‍ഡിനെതിരെ സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇന്ത്യക്കാരന്‍ കേസ് കൊടുത്തു. ഇന്ത്യന്‍ വംശജനായ ഫൈസ് സിദ്ദീഖിയാണ് സര്‍വകലാശാലക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഫൈസിന്റെ പരാതി തള്ളണമെന്ന സര്‍വകലാശാലയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി കേസ് ഫയലില്‍ സ്വീകരിച്ചു.


Also read ‘കേന്ദ്ര മന്ത്രിയല്ലേ.. മുഖ്യ മന്ത്രിമാരെയൊക്കെ അറിഞ്ഞിരിക്കാനാകില്ലലോ..’: പിണറായിയെ പനീര്‍ ശെല്‍വമാക്കി രാം വിലാസ് പസ്വാന്‍


ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയ്ക്ക് കീഴിലെ ബ്രേസ്‌നോസ് കോളേജില്‍ ആധുനിക ചരിത്ര വിദ്യാര്‍തഥിയായിരുന്നു ഫൈസ് സിദ്ദീഖി. വിഷയത്തില്‍ തെക്കേ ഇന്ത്യയിലെ കോളനി വാഴ്ചയുടെ ചരിത്രമായിരുന്നു ഇയാള്‍ പഠിച്ചത്. ബിരുദത്തില്‍ സെക്കന്‍ഡ് ക്ലാസ്സായിരുന്നു ഫൈസിക്ക് ലഭിച്ചത്. ഇത് സര്‍വകലാശാലയിലെ മോശം അധ്യാപനം മൂലമാണെന്നാണ് ഫൈസി പരാതിപ്പെട്ടത്.

ഓക്‌സ്‌ഫോഡിലെ മോശവും വിരസവുമായ അധ്യാപനം തന്റെ ബിരുദത്തെ മോശമായി ബാധിച്ചുവെന്നും ഇത് മൂലമാണ് തനിക്ക് സെക്കന്‍ഡ് ക്ലാസ്സ് ആയതുമെന്ന ഫൈസിയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഇതിനു മറുപടി പറയേണ്ട ബാധ്യത സര്‍വകലാശാലയ്ക്ക് ഉണ്ടെന്നും നിരീക്ഷിച്ചു.

സെക്കന്‍ഡ് ക്ലാസ്സായതിനാല്‍ ഉറക്കമില്ലായ്മയും വിഷാദ രോഗവും പിടിപ്പെട്ടെന്നും പരാതി ഉന്നയിച്ച ഫൈസി സെക്കന്‍ഡ് ക്ലാസ്സായതിനാലാണ് തന്റെ സ്വപനമായിരുന്ന അഭിഭാഷക ജോലി ലഭിക്കാതിരുന്നതെന്നും പറയുന്നുണ്ട്. തന്റെ പഠിച്ച കാലഘട്ടത്തില്‍ ഏഷ്യന്‍ ചരിത്ര വിഭാഗത്തില്‍ ഉണ്ടായിരുന്ന ഏഴ് അധ്യാപകരില്‍ നാല് പേര്‍ അവധിയിലായിരുന്നെന്നും ഫൈസിയുടെ പരാതിയിലുണ്ട്.

We use cookies to give you the best possible experience. Learn more