ചിക്കാഗോ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മര്യാദകളും സാംസ്‌കാരവും തികച്ചും വ്യത്യസ്തമാണ്. ചിലയിടത്ത് ബഹുമാനപൂര്‍വ്വം ചെയ്യുന്ന പലതും മറ്റുപലയിടത്തും സാധാരണക്കാര്യവുമാകും. ചില മര്യാദകള്‍ പലര്‍ക്കും ആശ്ചര്യവുമായി തീരാറുണ്ട് അത്തരത്തിലൊരു കാഴ്ചക്കാണ് ചിക്കാഗോയിലെ ഇല്ലിണോയിസ് സര്‍വകലാശാല കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്.
ഇല്ലിണോയിസ് സാങ്കേതിക സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെയായിരുന്നു സംഭവം. സര്‍വകലാശാലയിലെ വകുപ്പ് മേധാവിയില്‍ നിന്നും ബിരുദം സ്വീകരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി അധ്യാപകന്റെ കാലുതൊട്ട് വണങ്ങുകയായിരുന്നു. എന്നാല്‍ കാലുതൊട്ട് വണങ്ങുന്ന ശീലമില്ലാത്ത അമേരിക്കക്കാരനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തിയില്‍ അത്ഭുത പെട്ട് നില്‍ക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥി കാലു തൊട്ട് വണങ്ങി പോയതിന് പിന്നാലെ തന്റെ കാലിലേക്ക് നോക്കുന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥി പോയ ഭാഗത്തേക്ക് നോക്കി ഇതെന്താണ് സംഭവമെന്ന് ആശ്ചര്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നിഖില്‍ എന്നൊരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ശ്രദ്ധയാകര്‍ഷിക്കുന്നത്.
Dont miss പിണറായി സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ഇടതു പക്ഷത്തിന് ചിതയൊരുങ്ങുന്നു: രാധാകൃഷ്ണന്‍ എം.ജി
ഇന്ത്യയില്‍ മുതിര്‍ന്നവരയെും അധ്യാപകരെയും ബഹുമാനിക്കുന്നത് പതിവാണ്. ഇവരില്‍ നിന്ന് അനുഗ്രഹം വാങ്ങുന്നതിനായ് കാലു തൊട്ട് വണങ്ങുന്നതും പതിവാണ്. ഇത് മാത്രമേ വിദ്യാര്‍ത്ഥിയും ചെയ്തുള്ളുവെങ്കിലും ഇതെന്താണെന്ന് അറിയാത്ത അധ്യാപകന്‍ ആശ്ചര്യപ്പെടുകയായിരുന്നു.
വീഡിയോ കാണാം
Indians will be Indians…. ?????? pic.twitter.com/YVR94DzW2l
— Nikhil (@Trollacharya) May 19, 2017