ന്യൂദല്‍ഹി: ചൈനയുടെ സൈനിക നീക്കം നിരീക്ഷിക്കാനായി ആളില്ലാ വിമാനം വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട് അപ് കമ്പനിയാണ് പുതിയ ആളില്ലാ വിമാനം വികസിപ്പിച്ചെടുത്തത്.
സുരക്ഷാ നിരീക്ഷണത്തിനായി വികസിപ്പിച്ചെടുക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ മേഖലാ ആളില്ലാ വിമാനം കൂടിയാണിത്.
65000 അടി ഉയരത്തില്‍ പറന്ന് മൂന്നാഴ്ചയോളം അന്തരീക്ഷത്തില്‍ ചെലവഴിക്കാന്‍ കഴിയുന്നതാണ് പുതിയ ഈ ആളില്ലാ വിമാനമെന്ന് കമ്പനി അവകാശപ്പെട്ടു. പേരിട്ടിട്ടില്ലെങ്കിലും സുരക്ഷാ നീരീക്ഷണ സംവിധാനത്തില്‍ ഇതൊരു മുതല്‍ക്കൂട്ടാവുമെന്നാണ് അധികൃതരുടെ അനുമാനം.
ന്യൂ സ്പെയിസ് റിസേര്‍ച്ച് ആന്റ് ടെക്നോളജീസാണ് വിമാനം വികസിപ്പിച്ചെടുത്തത്.