സംശയകരമായ ബൗളിങ് ആക്ഷന്‍: പ്രഗ്യാന്‍ ഓജയ്ക്ക് വിലക്ക്
Daily News
സംശയകരമായ ബൗളിങ് ആക്ഷന്‍: പ്രഗ്യാന്‍ ഓജയ്ക്ക് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th December 2014, 9:00 am

oja ന്യൂദല്‍ഹി: സംശയകരമായ ബൗളിങ് ആക്ഷന്റെ പേരില്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയ്ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക്.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഉത്തരവ് അനുസരിച്ച് ഓജയുടെ ബൗളിങ് ആക്ഷന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ചെന്നൈയിലെ പരിശോധനാ കേന്ദ്രത്തില്‍ അയക്കുകയായിരുന്നു. പരിശോധനയില്‍ ഓജയുടെ കൈമുട്ടുകള്‍ അനുവദനീയമായ 15 ഡിഗ്രിയില്‍  നിന്നും കൂടുതല്‍ വളയുന്നതായി കണ്ടെത്തി.

കഴിഞ്ഞ സീസണില്‍ ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരത്തില്‍ മുന്‍ ടെസ്റ്റ് അമ്പയര്‍ എ.വി ജയപ്രകാശാണ് ഓജയുടെ ബൗളിങ് ആക്ഷനില്‍ സംശയമുണ്ടെന്ന് റിപ്പോര്‍ട്ടു ചെയ്തത്.

ബൗളിങ് ആക്ഷന്‍ കൃത്യമാകുന്നതുവരെ ഓജയെ വിലക്കണമെന്നാണ് ബി.സി.സി.ഐ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് നല്‍കിയ കത്തില്‍ പറയുന്നത്. ഒരു വര്‍ഷത്തോളമായി ഓജയുടെ ബൗളിങ് ആക്ഷന്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഇതായിരുന്നു ദേശീയ ടീമില്‍ നിന്നും ഓജയെ പലപ്പോഴും ഒഴിവാക്കാന്‍ കാരണം.

വിലക്കു വന്നതോടെ ഓജയ്ക്ക് ഞായറാഴ്ച ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ നഷ്ടമാകും.