ഒറ്റ ദൗത്യത്തില്‍ 68 സാെൈറ്റലറ്റ് വിക്ഷേപണത്തിനാണ് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷമാദ്യമായിരിക്കും വിക്ഷേപണം.
ബംഗളുരു: ഉപഗ്രഹ വിക്ഷേപണത്തില്‍ റെക്കോര്‍ഡ് നേട്ടത്തിനായി ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആര്‍.ഒ.
ഒറ്റ ദൗത്യത്തില്‍ 68 സാെൈറ്റലറ്റ് വിക്ഷേപണത്തിനാണ് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷമാദ്യമായിരിക്കും വിക്ഷേപണം.
നാനോ രൂപത്തിലുള്ള സാറ്റലൈറ്റ് ആയിരിക്കും വിക്ഷേപിക്കുന്നത് എന്ന് ശാസ്ത്രജ്ഞന്മാര്‍ അറിയിച്ചു. ഇതില്‍ 12 എണ്ണം അമേരിക്ക ആസ്ഥാനാമായുള്ള കാലാവസ്ഥാ കേന്ദ്രത്തിന്റെതാണ്.
ഐ.എസ്.ആര്‍.ഒ കഴിഞ്ഞ ജൂണില്‍ 20 സാറ്റലൈറ്റുകളെ ഒറ്റ ദൗത്യത്തില്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഭൗമ നിരീക്ഷണ സാറ്റലൈറ്റായ കാര്‍റ്റൊസാറ്റ് 2 സീരീസിലുള്ള സാറ്റലൈറ്റുകളുടെയും വിക്ഷേപണം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആര്‍.ഒ സതീഷ് ധവാന്‍ സ്‌പേസ്‌പോര്‍ട്ടില്‍ നിന്നും പി.എസ്.എല്‍.വി സി34 എന്ന വിക്ഷേപണ പേടകത്തിലായിരുന്നു വിക്ഷേപണം.
2008ല്‍ ഐ.എസ്.ആര്‍.ഒ ആദ്യമായി ഒറ്റ ദൗത്യത്തില്‍ 10 സാറ്റലൈറ്റ് ഭ്രമണപതത്തിലെത്തിച്ചിരുന്നു. ഒറ്റ ദൗത്യത്തില്‍ ഒന്നിലധികം സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നത് താരതമ്യേന ചെലവു കുറഞ്ഞ രീതിയാണ്. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനാണ് ഈ ദൗത്യം കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഐ.എസ്.ആര്‍.ഒ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ മുഖേനെ 74 വിദേശ സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചിരുന്നു. ഇതിലൂടെ 80.6 മില്ല്യണ്‍ ഡോളറിന്റെ വരുമാനം ഐ.എസ്.ആര്‍.ഒയ്ക്ക് ലഭിച്ചിരുന്നു.