ലോകം മുഴുവന്‍ ആരാധകരുള്ള ബ്രേക്കിംഗ് ബാഡിനെയും ചെര്‍ണോബിലിനെയും ഗേം ഓഫ് ത്രോണ്‍സിനെയും കടത്തിവെട്ടി ഇന്ത്യന്‍ സീരിസായ സ്‌കാം 1992: ദ ഹര്‍ഷദ് മെഹ്ത സ്‌റ്റോറി. സിനിമകളുടെ സീരിസുകളുടെയും ഏറ്റവും മികച്ച റാങ്കിംഗായി വിലയിരുത്തപ്പെടുന്ന ഐ.എം.ഡി.ബി റാംഗിലാണ് സ്‌കാം 1992 ഒന്നാം സ്ഥാനത്തെത്തിയത്.
പത്തില്‍ 9.6 പോയിന്റാണ് ഈ സീരിസിന് ഐ.എം.ഡി.ബി നല്‍കിയിരിക്കുന്നത്. ബ്രേക്കിംഗ് ബാഡിന് 9.5 പോയിന്റും ചെര്‍ണോബിലിന് 9.4ഉം ഗേം ഓഫ് ത്രോണ്‍സിന് 9.2 പോയിന്റുമാണ് ഐ.എ.ഡി.ബിയില്‍.
വോട്ടിംഗിലും വ്യൂവിലും മാറ്റം വന്നാല്‍ ഒരുപക്ഷെ സ്‌കാമിന്റെ നിലവില സ്ഥാനത്തില്‍ മാറ്റം വന്നേക്കാം. പക്ഷെ വരുന്ന ദിവസങ്ങളിലും സ്‌കാം 1992 ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഐ.എം.ഡി.ബിയിലെ ടോപ് റേറ്റഡ് ഷോയായി മാറും ഈ ഇന്ത്യന്‍ സീരിസ്.
ഒക്ടോബര്‍ 9ന് റീലിസായതിന് പിന്നാലെ തന്നെ സ്‌കാം 1992 വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. 3,500 കോടിയുടെ സെക്യൂരിറ്റി സ്‌കാം എന്ന വിവാദ തട്ടിപ്പുകേസിന്റെ കഥ പറയുന്ന ഈ സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ഹന്‍സല്‍ മെഹ്തയും ജയ് മെഹ്തയുമാണ്. രസുമിത് പുരോഷിതും സൗരവ് ഡേയും ചേര്‍ന്നാണ് രചന.
സോണി ലിവില്‍ റിലീസ് ചെയ്ത സീരിസില്‍ 10 എപ്പിസോഡുകളാണുള്ളത്. സീരിസിന്റെ അടുത്ത സീസണും വൈകാതെ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക