| Friday, 13th June 2014, 4:42 pm

ബഹ്‌റൈനില്‍ സൗദി പൗരന്റെ മരണം: ഇന്ത്യക്കാരന് 2 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മനാമ: തലയക്കടിയേറ്റു സൗദി പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ഇന്ത്യക്കാരന് ബഹ്‌റൈനിലെ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവ് വിധിച്ചു. പ്രതിയുടെ സഹോദരനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വിട്ടയച്ചു.

മനാമയിലെ റസ്‌റ്റോറന്റില്‍ കഴിഞ്ഞ നവംബര്‍ 29ന് സൗദി സ്വദേശിയായ മുഹമ്മദ് അല്‍ ജാഫര്‍ എന്നയാള്‍ ഹോട്ടലിലെ ഇന്ത്യന്‍ ജീവനക്കാരന്റെ അടിയേറ്റു മരിച്ച സംഭവത്തിലാണ് ബഹ്‌റൈനിലെ ഉന്നത ക്രിമിനല്‍ കോടതിയുടെ വിധി.

മുഹമ്മദ് അല്‍ ജാഫര്‍ റസ്‌റ്റോറന്റില്‍ വനിതയോടൊപ്പമിരുന്നത് ജീവനക്കാരന്‍ തടഞ്ഞത് വാക്കേറ്റത്തിനു കാരണമാകുകയായിരുന്നു. തുടര്‍ന്ന് കൈയാങ്കളിയില്‍ മുഹമ്മദ് അല്‍ ജാഫര്‍ കെല്ലപ്പെടുകയായിരുന്നു.

ഹോട്ടലില്‍ പ്രതിയോടെപ്പമുണ്ടായിരുന്ന സഹോദരനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. അതേസമയം ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

We use cookies to give you the best possible experience. Learn more