ന്യൂദല്‍ഹി: ബ്രഹ്മോസ് മിസൈല്‍ നിര്‍മാണത്തിന്റെ രഹസ്യങ്ങള്‍ പാക് ചാരസംഘടനയ്ക്ക് നല്‍കിയെന്ന കേസില്‍ കൂടൂതല്‍ തെളിവുകള്‍ പുറത്ത്. ഇന്ന് അറസ്റ്റിലായ നാഗ്പൂര്‍ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ശാസ്ത്രജ്ഞനായ നിഷാന്ത് അഗര്‍വാളിനെ ഹണിട്രാപ്പിലൂടെയാണ് പാക്കിസ്ഥാന്‍ കുടുക്കിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഐ.പി അഡ്രസ്സില്‍ ഒരു വനിതയുമായി ഫേസ്ബുക്കിലൂടെ അഗര്‍വാള്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നതായും എ.ടി.എസ് പറഞ്ഞു.
“”അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ അഗര്‍വാളിന്റെ കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെടുത്തു. അദ്ദേഹം അതെല്ലാം ചാറ്റിലൂടെ കൈമാറിയിട്ടുമുണ്ട്. കൂടുതല്‍ അന്വേഷണം ആവശ്യമാണ്”. എ.ടി.എസ് മേധാവി. അസീം അരുണ്‍ പറഞ്ഞു.
ഇദ്ദേഹം പാക്കിസഥാന്റെ ചാരനാണോ എന്ന് സംശയമുണ്ട്. അഗര്‍വാളിന് പുറമെ നാഗ്പൂര്‍ യൂണിറ്റിലെ രണ്ടാളുകള്‍ക്കൂടി നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംഘങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാളെ പിടികൂടാനായത്. യൂണിറ്റില്‍ ഡി.ആര്‍.ഡി.ഒ. ജീവനക്കാരനാണ് നിഷാന്ത്.