| Tuesday, 26th September 2017, 8:34 am

കശ്മീരിന്റെ യഥാര്‍ത്ഥ ചിത്രം ഇതാണ്; ഇന്ത്യക്കെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ച പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

യുനെറ്റഡ് നാഷന്‍സ്: യു.എന്‍. പൊതുസഭയില്‍ ഇന്ത്യക്കെതിരെ വ്യാജചിത്രം കാണിച്ച തെറ്റ് ധാരണ പരത്താന്‍ ശ്രമിച്ച പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ. ഗാസയില്‍ മരിച്ച പെണ്‍കുട്ടിയുടെ ചിത്രം കശ്മീരിലെതാണെന്ന തരത്തില്‍ ഉയര്‍ത്തികാട്ടിയ പാക്കിസ്ഥാന് കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് പാക്കിസ്ഥാന് മറുപടി നല്‍കിയത്. ഈ ചിത്രം വ്യാജമല്ല;”പാകിസ്താന്റെ ഭീകരമായ പരിഹാരങ്ങള്‍ കൊണ്ട് കശ്മീരില്‍ ഉണ്ടാക്കിയ വേദനയുടെ യഥാര്‍ഥ ചിത്രമാണിതെന്ന് ഫയാസിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി കെണ്ട് അവര്‍ പറഞ്ഞു.

പാകിസ്താന്‍ പിന്തുണയ്ക്കുന്ന ഭീകരര്‍ 2017 മേയില്‍ ഉമ്മര്‍ ഫയാസ് തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലെ തന്റെ കസിന്‍ വിവാഹത്തിലേക്ക് പോയിരുന്നു. വിവാഹാഘോഷത്തിനിടെ മൂന്നു തീവ്രവാദികള്‍ അദ്ദേഹത്തെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.


Also Read യുവതികളുടെ അക്രമത്തിനിരയായ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്


ഇന്ത്യന്‍ അതിര്‍ത്തിയിലെ, പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങള്‍ ദിവസേന സഹിക്കേണ്ടിവരുന്ന ഈ യാഥാര്‍ഥ്യമാണ് പാകിസ്താന്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. പാകിസ്താന്റെ യഥാര്‍ഥമുഖം ആരില്‍നിന്നും ഒളിക്കാനാവില്ലെന്നും-പൗലോമി പറഞ്ഞു.

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെ കശ്മീരിലേത് എന്ന തരത്തില്‍ പാക് സ്ഥാനപതി മലീഹ ലോധി മുഖത്താകെ പരിക്കേറ്റ പെണ്‍കുട്ടിയുടെ ചിത്രവും ഉയര്‍ത്തി കാണിച്ചിരുന്നു.
എന്നാല്‍ 2014ല്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ റവ്യ അബ് ജോം എന്ന് പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു ഇത്.

We use cookies to give you the best possible experience. Learn more