| Sunday, 23rd September 2018, 6:27 pm

വിമാനങ്ങളുടെ മാതൃകയില്‍ ട്രെയിനുകളിലും ബ്ലാക് ബോക്‌സുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി വെയ്ക്കുന്ന സംവിധാനമാണ് ബ്ലാക്ക് ബോക്‌സ്. അപകടം ഉണ്ടായി കഴിഞ്ഞാല്‍ ഇതിന്റെ കാരണങ്ങല്‍ കണ്ടെത്താന്‍ ബ്ലാക്ക് ബോക്‌സ് പരിശോധിക്കുകയാണ് പതിവ്.

ഈ മാതൃകയില്‍ ട്രെയിനുകളിലും ബ്ലാക്ക് ബോക്‌സുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍ അപകടങ്ങള്‍ മുന്‍ കൂട്ടി കണ്ട് വിവരങ്ങള്‍ അറിയുന്ന സങ്കേതിക വിദ്യയാണ് ട്രെയിനുകളില്‍ ഉപയോഗിക്കുക.


ALSO READ: മോഹന്‍ലാലിന്റെ പോസിറ്റിവ് എനര്‍ജി; ട്രോളുകള്‍ക്ക് അവസാനമില്ല


ചക്രങ്ങളില്‍ ഘടിപ്പിക്കുന്ന സെന്‍സറുകള്‍ വഴി പാളങ്ങളുടെ കാര്യക്ഷമത തിരിച്ചറിഞ്ഞ് അപകട സാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതാണ് രീതി.

ബ്ലാക്ക് ബോക്‌സ് മാതൃകയില്‍ ശബ്ദങ്ങളും ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും സൗകര്യങ്ങള്‍ ഉണ്ടാവും.

സ്മാര്‍ട്ട് കോച്ചുകള്‍ ഒരുക്കാനും റെയില്‍വേ പദ്ധതിയിടുന്നുണ്ട്. ഓരോ സ്റ്റേഷനുകളിലും ഉള്ള സൗകര്യങ്ങള്‍, സുരക്ഷാ മുന്‍കരുതലുകള്‍, യാത്രക്കാര്‍ക്ക് സീറ്റില്‍ ഇരുന്ന് കൊണ്ട് ഗാര്‍ഡുമായി സംസാരിക്കാന്‍ അവസരം എന്നിവ സ്മാര്‍ട്ട് കോച്ചുകളിലുണ്ടാവും.


ALSO READ: സാലറി ചലഞ്ച് ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു, സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന കണക്കുകള്‍ വ്യാജം; ചെന്നിത്തല


ജര്‍മന്‍ കമ്പനിയായ ആല്‍സ്റ്റോം എല്‍.എച്ച്.ബി കമ്പനിയാണ് ഇന്ത്യന്‍ റെയില്‍ വേയ്ക്കായി സ്മാര്‍ട്ട് കോച്ചുകളൊരുക്കുക. ഒരു കോച്ചിന് 14 ലക്ഷം രൂപയോളമാണ് റെയില്‍വേ ചെലവ് പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more