ന്യൂദല്‍ഹി: ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് നിരവധി അപകടങ്ങള്‍ നമ്മൂടെ നാട്ടില്‍ പതിവാണെങ്കിലും ആളുകളുടെ സെല്‍ഫി ഭ്രമത്തിന് കുറവുണ്ടായിട്ടില്ല.
ആളുകളുടെ ട്രെയിന്‍ സെല്‍ഫിയെ തുടര്‍ന്നുള്ള അപകടം കുറയ്ക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗവുമായി രംഗത്തെത്തുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഈ വര്‍ഷമവസാനത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട് എഴുപത് റെയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
ഇതിനായി പുതിയ പ്രെപ്പോസല്‍ റെയില്‍വേ ക്ഷണിച്ചിരിക്കുകയാണ്. സ്വകാര്യ പങ്കാളിത്തത്തോടെ അറുന്നൂറിലധികം സ്റ്റേഷനുകള്‍ നവീകരിക്കാനും റെയില്‍വേയുടെ പദ്ധതിയില്‍പ്പെടുന്നു.
ഇത് സംബന്ധിച്ച് പ്രാഥമിക നടപടി എന്ന നിലയില്‍ 70 സ്റ്റേഷനുകള്‍ നവീകരിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായി വിവിധ സോണുകളിലെ ജനറല്‍ മാനേജര്‍മാര്‍ക്ക് ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി കത്തയച്ചിട്ടുണ്ട്.