പത്രപ്രവര്‍ത്തകനായ ദമാകാന്ത് ജയ്ഷിയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ നേപ്പാളില്‍ ഉള്ള അദ്ദേഹം നേപ്പാള്‍ മാധ്യമങ്ങളെ അധികരിച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന രീതിയിലാണ് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തന പ്രഹസനം. രക്ഷാപ്രവര്‍ത്തനത്തിനല്ല, മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുവരുന്നതിനാണ് ഇന്ത്യ ഹെലികോപ്റ്ററുകളെ ഉപയോഗിക്കുന്നതെന്നാണ് നേപ്പാള്‍ സൈന്യം പറയുന്നത്.
“”ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുവരുന്ന ഹെലികോപ്റ്ററുകള്‍ കാരണം രക്ഷാപ്രവര്‍ത്തനം പ്രവര്‍ത്തനം ബുദ്ധിമുട്ടാണ്.” എന്നാണ് നേപ്പാള്‍ സൈന്യം പറയുന്നത്.” അദ്ദേഹം ട്വീറ്റില്‍ പറയുന്നു. നേപ്പാള്‍ സൈന്യം നാല് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് 656 പേരെ രക്ഷപ്പെടുത്തിയപ്പോള്‍ ഇന്ത്യ മൂന്ന് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് 118 പേരെയാണ് രക്ഷപ്പെടുത്തിയതെന്നും ദമാകാന്ത് ട്വീറ്റില്‍ പറയുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മേദി തന്റെ പബ്ലിസിറ്റിക്ക് വേണ്ടി ദുരന്തം പേലും ഉപയോഗിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പബ്ലിസിറ്റി സ്റ്റണ്ട് എന്നാണ് ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനത്തെ നേപ്പാള്‍ സൈന്യം വിശേഷിപ്പിച്ചിരിക്കുന്നത്.