| Saturday, 7th April 2018, 10:30 am

ക്രിക്കറ്റിന്റെ ആവേശപ്പോരിന് ഇന്ന് കൊടിയേറ്റം; ധോണിയുടെ ചെന്നൈയും രോഹിത്തിന്റെ മുബൈയും നേര്‍ക്കുനേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ആവേശോത്സവത്തിന് ആരവമുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സുപ്പര്‍ കിംങ്ങ്സും തമ്മിലാണ് കന്നി പോരാട്ടം. വിജയകരമായ പത്താണ്ട് കടന്ന ഇന്ത്യന്‍ പ്രീയമിര്‍ ലീഗിന്റെ 11-ാം സീസണിനാണ് ഇന്ന് വാഖഡയില്‍ കൊടയേറുന്നത്. കെട്ടിലും മട്ടിലും പുതുമകളുമായെത്തുന്ന ഈ ഐ.പി.എല്‍ സീസണ്‍ വാങ്കഡെ യുദ്ധത്തോടെ തുടക്കം കുറിക്കുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് ധോണിയുടെ ചെന്നൈയോ രോഹിതിന്റെ മുംബൈയോ എന്നറിയാനാണ്. വൈകീട്ട് 6.15 ന് തുടങ്ങുന്ന ഉദ്ഘാന ചടങ്ങിന് ശേഷം രാത്രി 8 നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് മത്സരങ്ങളുടെ സംപ്രേഷണവകാശം.

രോഹിത് ശര്‍മ, ഭുംറ,ഹാര്‍ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷോര്‍, ലെവിസ്,മുസ്തിഫുര്‍ റഹ്മാന്‍,പാറ്റ് കമ്മിന്‍സ് എന്നിവരടങ്ങിയ ശക്തരായ നിരയുമായാണ് മുംബൈ ഇറങ്ങുന്നത്.


Read Also : ഡൂപ്ലെസി നാളെ കളിക്കില്ല; നമുക്കുള്ളത് സീനിയര്‍ താരങ്ങളാണ്; ടീമിന്റെ തന്ത്രങ്ങളും അത് അനുസരിച്ചാണ്; ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങ്


ധോണിയുടെ ചെന്നൈയില്‍ റെയ്ന, ജഡേജ, ഡുപ്‌ളെസി, ഹര്‍ഭജന്‍, ഡ്വെയ്ന്‍ ബ്രാവോ, വാട്ട്‌സണ്‍, അമ്പാട്ടി റായ്ഡു, കെ.എം. ആസിഫ്, കേദാര്‍ യാദവ്, ഇമ്രാന്‍ താഹിര്‍ തുടങ്ങി കുട്ടിക്രിക്കറ്റിന്റെ തമ്പുരാക്കന്‍മാരുമായാണ് മഞ്ഞപ്പടയിറങ്ങുന്നത്.

ഒന്നൊഴികെ എല്ലാ ടീമുകളുടെയും നായകര്‍ ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ഈ എഡിഷന്റെ പ്രത്യേകത. സണ്‍റൈസേഴ്‌സിന് മാത്രമാണ് വിദേശിയായ ക്യാപ്റ്റനുള്ളത്. ന്യൂസിലന്‍ഡ് ക്യാപറ്റന്‍ കൂടിയായ കേന്‍ വില്യംസണാണ് സണ്‍റൈസേഴ്‌സിനെ നയിക്കുക. പന്തുരയ്ക്കല്‍ കേസില്‍ വിലക്കപ്പെട്ട ഡേവിഡ് വാര്‍ണര്‍ക്ക് പകരമാണ് വില്യംസണ്‍ ക്യാപ്റ്റനാകുന്നത്. വാര്‍ണര്‍ക്കൊപ്പം വിലക്കപ്പെട്ട സ്മിത്തിന് പകരം അജിങ്ക്യ രഹാനെയാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായി തിരികെയെത്തുന്നു. കൊഹ്ലി ബാംഗ്‌ളൂര്‍ നായകനായി തുടരുമ്പോള്‍ ഡല്‍ഹിയെ നയിക്കുന്നത് ഗംഭീറാണ്. അശ്വിന്‍ പഞ്ചാബിന്റെയും രോഹിത് മുംബൈയുടെയും ക്യാപ്റ്റന്മാരാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്ടന്‍സി ദിനേഷ് കാര്‍ത്തിക്കിനാണ്.

എട്ട് ടീമുകളിലായി രണ്ടരമാസം നീണ്ടുനില്‍ക്കുന്ന ഐ.പി.എല്ലില്‍ 60 മത്സരങ്ങളാണുള്ളത്. ഹോം- എവേ ഫോര്‍മാറ്റിലായി ഓരോ ടീമും പരസ്പരം ഓരോ തവണയാണ് ഏറ്റുമുട്ടുക. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ അടുത്ത റൗണ്ടിലേക്കു യോഗ്യത നേടും. ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിങ്ങനെയായിരിക്കും പിന്നീടുള്ള മല്‍സരങ്ങള്‍. മെയ് 27നാണ് ഐ.പി.എല്ലിലെ കിരീടവിജയികളെ കണ്ടെത്താനുള്ള കലാശക്കളി.

ടീമുകളും താരങ്ങളും
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ക്യാപ്റ്റന്‍: ധോണി
പ്രധാനികള്‍: റെയ്ന, ജഡേജ, ഡുപ്‌ളെസി, ഹര്‍ഭജന്‍, ഡ്വെയ്ന്‍ ബ്രാവോ, വാട്ട്‌സണ്‍, അമ്പാട്ടി റായ്ഡു, കെ.എം. ആസിഫ്, കേദാര്‍ യാദവ്, ഇമ്രാന്‍ താഹിര്‍.

മുംബൈ് ഇന്ത്യന്‍സ്
ക്യാപ്റ്റന്‍: രോഹിത് ശര്‍മ്മ
പ്രധാനികള്‍: ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, പൊള്ളാഡ്, മുസ്താഫിസുര്‍, കുമ്മിന്‍സ്, സൂര്യകുമാര്‍, ക്രുനാല്‍ പാണ്ഡ്യ, സൗരഭ് തിവാരി, എം.ഡി. നിതീഷ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ക്യാപ്റ്റന്‍ : ദിനേഷ് കാര്‍ത്തിക്
പ്രധാനികള്‍: സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍, ക്രിസ്ലിന്‍, ഉത്തപ്പ, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, മിച്ചല്‍ ജോണ്‍സണ്‍, ശിവം മാവി, കമലേഷ് നാഗര്‍കോടി.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
ക്യാപ്റ്റന്‍: ഗൗതം ഗംഭീര്‍
പ്രധാനികള്‍ : റിഷദ് പന്ത്, ക്രിസ്മോറിസ്, ശ്രേയസ് അയ്യര്‍, മാക്സ്വെല്‍, ജാസണ്‍ റോയ്, കോളിന്‍ മണ്‍റോ, ഷമി, അമിത് മിശ്ര, പൃത്വിഷാ, വിജയ് ശങ്കര്‍.

സണ്‍റൈസേഴ്‌സ്
ക്യാപ്റ്റന്‍ : കേന്‍വില്യംസണ്‍
പ്രധാനികള്‍: ശിഖര്‍ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ഷാക്കിബ് അല്‍ഹസന്‍, മനീഷ് പാണ്ഡെ, കാര്‍ലോസ് ബ്രാത്ത് വെയ്റ്റ്, യൂസഫ് പഠാന്‍, സാഹ, റാഷിദ് ഖാന്‍, ബേസില്‍ തമ്പി, മുഹമ്മദ് നബി, മെഹ്ദി ഹസന്‍.

രാജസ്ഥാന്‍ റോയല്‍സ്
ക്യാപ്റ്റന്‍: അജിങ്ക്യ രഹാനെ
പ്രധാനികള്‍ : സഞ്ജുസാംസണ്‍, ബെന്‍ സ്റ്റോക്‌സ്, സ്റ്റുവര്‍ട്ട് ബിന്നി, ജോസ് ബട്ട്ലര്‍, ധവാല്‍ കുല്‍ക്കര്‍ണി, എം.എസ്. മിഥുന്‍, ചമീര, ഉനദ് കദ്,

ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്
ക്യാപ്റ്റന്‍: വിരാട് കൊഹ്ലി
പ്രധാനികള്‍: ബ്രണ്ടന്‍ മക്കല്ലം, ക്രിസ്വോക്‌സ്, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം, മൊയീന്‍ അലി, ഡികോക്ക്, ഉമേഷ് യാദവ്, ചഹല്‍ സിറാജ്, ടിം സൗത്തീ, പാര്‍ത്ഥിവ് പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
ക്യാപ്റ്റന്‍ : ആര്‍. അശ്വിന്‍
പ്രധാനികള്‍: യുവ് രാജ് സിംഗ്, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍, ഡേവിഡ് വില്ലര്‍, അക്ഷര്‍ പട്ടേര്‍ , ക്രിസ്ഗെയ്ല്‍, മോഹിത് ശര്‍മ്മ, മായാങ്ക്, ഫിഞ്ച്.


ഐ.പി.എല്‍  അഡാര്‍ വീഡിയോ കാണാം

We use cookies to give you the best possible experience. Learn more