| Friday, 2nd February 2024, 6:10 pm

ഒരു കളിയില്‍ രണ്ട് സെഞ്ച്വറി; നേപ്പാളിനെ അടിച്ചൊതുക്കി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സിയുടെ U19 ഏകദിന ലോകകപ്പില്‍ ഇന്ത്യയും നേപ്പാളും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് ആണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഉദയ് സഹാറനും സച്ചിന്‍ ദാസമാണ്. ഇവരുടെ തകര്‍പ്പന്‍ സെഞ്ച്വറിയിലാണ് ഇന്ത്യ മുന്നോട്ടു പോയത്.

തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ ഒമ്പത് ബൗണ്ടറികള്‍ അടക്കം 107 പന്തില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. ഇതുവരെ കരിയറില്‍ രണ്ട് സെഞ്ച്വറികളാണ് താരം നേടിയത്. 93.46 എന്ന സ്‌ട്രൈക്ക് റേറ്റ് ആയിരുന്നു താരം ബാറ്റ് വീശിയത്.

സച്ചിന്‍ദാസ് 101 പന്തില്‍ നിന്ന് 11 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടക്കം 116 റണ്‍സ് നേടി മറ്റൊരു തകര്‍പ്പന്‍ പ്രകടനവും കാഴ്ചവച്ചു. നേരത്തെ താരം ഒരു സെഞ്ച്വറി മാത്രമാണ് നേടിയത്. 114.85 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം നേപ്പാള്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് സ്‌കോര്‍ നേടിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ ആദര്‍ശ് സിങ് 21 റണ്‍സും അര്‍ഷിന്‍ കുല്‍ക്കര്‍ണി 18 റണ്‍സും പ്രിയാന്‍ഷൂ മോളിയാ 19 റണ്‍സും നേടി പുറത്താക്കുകയായിരുന്നു. മറ്റാര്‍ക്കും കാര്യപ്പെട്ട സംഭാവന നല്‍കാന്‍ സാധിച്ചില്ല. നേപ്പാളിന്റെ ഗുല്‍സണ്‍ ഗാ മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ ആകാശ് ചന്ദ് ഒരു വിക്കറ്റ് ആണ് നേടിയത്.

Content Highlight:  Indian players scored a century against Nepal in the U19 World Cup

Latest Stories

We use cookies to give you the best possible experience. Learn more