Sports News
ഇന്ത്യന്‍ താരങ്ങള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ബി.സി.സി.ഐ; ഇനി യാത്ര ഒരുമിച്ച് മതി!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 14, 07:47 am
Tuesday, 14th January 2025, 1:17 pm

ഇന്ത്യന്‍ താരങ്ങള്‍ക്ക് പുതിയ നിര്‍ദേശം നല്‍ ബി.സി.സി.ഐ. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ ഇനി പര്യടനങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനോടൊപ്പം യാത്ര ചെയ്യണെമന്നാണ് പുതിയ നിര്‍ദേശം. പല സീനിയര്‍ താരങ്ങളും തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് വിദേശ രാജ്യങ്ങളിലെ പര്യടനങ്ങള്‍ക്ക് പോകുന്നത്. ഇത്തരത്തിലുള്ള പ്രവണതകളെ ഇല്ലാതാക്കുന്നതാണ് ബി.സി.സി.ഐയുടെ പുതിയ നിര്‍ദേശം.

മാത്രമല്ല കിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ക്ക് പര്യടനത്തിലെ മുഴുവന്‍ ദിവസവും താരങ്ങളുടെ കൂടെ തുടരാനാവില്ല. 45 ദിവസത്തെ പര്യടനത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ കുടുംബത്തിന് പരമാവധി രണ്ടാഴ്ച വരെയാണ് താമസിക്കാന്‍ സാധിക്കുക.

കൂടാതെ ഓരോ കളിക്കാരനും ടീം ബസില്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും ഒരാള്‍ക്കും പ്രത്യേക യാത്ര അനുവദിക്കില്ലെന്നും നിര്‍ദേശത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.
ദൈനിക് ജാഗ്രന്റെ റിപ്പോര്‍ട്ടിലാണ് ഇത് പരാമര്‍ശിക്കുന്നത്.

കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ കളിക്കാര്‍ തങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് സ്വകാര്യ വിമാനത്തിലാണ് കൂടുതല്‍ തവണ യാത്ര ചെയ്തത്. ഇത് ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ക്രിക്കറ്റ് ലോകത്തെ പ്രധാന ടൂര്‍ണമെന്റ് 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യയും പാകിസ്ഥാനുമൊഴികെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്.

Content Highlight:  INDIAN PLAYERS HAVE NEW GUIDELINES FROM BCCI