|

സൂപ്പര്‍ താരങ്ങള്‍ക്ക് തിരിച്ചടി; ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 സ്‌ക്വാഡില്‍ നിന്ന് പുറത്തായി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം മത്സരം ചെന്നൈയില ചിദമ്പരം സ്റ്റേഡിയത്തില്‍ ഇന്ന് (ശനി) നടക്കാനിരിക്കുകയാണ്. എന്നാല്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.

പരമ്പരയിലെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ നിന്ന് നിതീഷ് കുമാര്‍ റെഡ്ഡിയെയും റിങ്കു സിങ്ങിനെയും ഒഴിവാക്കിയിരിക്കുകയാണ്. സൂപ്പര്‍ ഓള്‍റൗണ്ടറായ റെഡ്ഡിക്ക് ഒരു സൈഡ് സ്ട്രെയിന്‍ കാരണമാണ് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതിന് കാരണം. പകരം ശിവം ദുബെയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിങ്കു സിങ്ങിന് ബാക് പെയിന്‍ കാരണം രണ്ടാമത്തെയും മൂന്നാമത്തെയും ടി-20 മത്സരം നഷ്ടമാകും. ഇതോടെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ രമണ്‍ദീപ് സിങ്ങിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ക്രിക്ടുഡേയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ടീമില്‍ അടുത്തിടെ മികവ് പുലര്‍ത്തിയ താരങ്ങള്‍ക്ക് പരിക്ക് കാരണം വലിയ തിരിച്ചടി തന്നെയാണ് സംഭവിച്ചത്. കാരണം ടീമില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് വരുമ്പോള്‍ പുറത്താകലുകള്‍ എന്നും താരങ്ങളെ സ്‌ക്വാഡിന് അകത്തും പുറത്തുമായി നിര്‍ത്തും.

നിലവിലെ ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

Content Highlight: Indian Players Have Big Setback

Latest Stories