ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. താരം തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘ എന്റെ കരിയറിലെ 1500 മണിക്കൂറുകള്‍ നിങ്ങള്‍ തന്ന സ്‌നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി, ഞാന്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു,’ താരം എക്‌സ് അക്കൗണ്ടില്‍ എഴുതി.
ഇന്ത്യക്കുവേണ്ടി ഏകദിനത്തില്‍ നിന്നും 73 മത്സരങ്ങളിലെ 52 ഇന്നിങ്‌സില്‍ 1389 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്. 120 റണ്‍സിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. 42.9 എന്ന ആവറേജില്‍ 101.61 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 6 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഇന്ത്യക്കുവേണ്ടി ജാദവ് നേടിയിട്ടുണ്ട്. 141 ഫോറും 24 സിക്‌സും ഏകദിനത്തില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ ടി ട്വന്റിയില്‍ 9 മത്സരത്തിലെ 6 ഇന്നിങ്‌സില്‍ നിന്നും 122 റണ്‍സ് ജാദവ് നേടിയിട്ടുണ്ട്. 58 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ആവറേജും 123.23 സ്‌ട്രൈക്ക് റേറ്റും ഫോര്‍മാറ്റില്‍ താരത്തിനുണ്ട്.
ഏകദിനത്തില്‍ 73 മത്സരത്തിലെ 42 ഇന്നിങ്‌സില്‍ 27 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 5.16 എന്ന മികച്ച എക്കണോമിയും ബൗളിങ്ങില്‍ ജാദവ് നേടിയിട്ടുണ്ട്.
അതേസമയം രണ്ടാം ടി-20 ലോകകപ്പ് കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാനാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്. ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിലെ 60 റണ്‍സിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ലോകകപ്പിന്റെ പോരാട്ട ഭൂമിയിലേക്ക് ഇറങ്ങുന്നത്. ജൂണ്‍ അഞ്ചിനാണ് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.
Content Highlight: Indian Player Kedar Jadhav Retire From All Cricket Format