ഇന്ത്യ ലോകത്തിന് മുഴുവന്‍ ആവശ്യമായ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ പ്രാപ്തമായ രാജ്യം: ബില്‍ഗേറ്റ്‌സ്
World News
ഇന്ത്യ ലോകത്തിന് മുഴുവന്‍ ആവശ്യമായ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ പ്രാപ്തമായ രാജ്യം: ബില്‍ഗേറ്റ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th July 2020, 5:45 pm

ന്യൂയോര്‍ക്ക്: ലോകത്തിന് മുഴുവന്‍ ആവശ്യമായ കൊവിഡ് വാക്‌സിന്‍ ഉദ്പാദിപ്പിക്കാന്‍ പ്രാപ്തമായ രാജ്യമാണ് ഇന്ത്യ എന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

‘വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്ത്യ ചെയ്തിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ ഫാര്‍മ വ്യവസായം വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്,”
ബില്‍ഗേറ്റ്‌സ് പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിന് മുഴുവന്‍ ആവശ്യമായ വാക്‌സിന്‍ ഇന്ത്യയ്ക്ക് നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ ബില്‍ഗേറ്റ്‌സ് ലോകത്ത് മറ്റെവിടെ നിര്‍മ്മച്ചതിനെക്കാള്‍ കൂടുതല്‍ വാക്‌സിനുകള്‍ നിര്‍മ്മിച്ച രാജ്യമാണ് ഇന്ത്യ എന്നും അഭിപ്രായപ്പെട്ടു.

എന്നാല്‍ രാജ്യത്തിന്റെ വലിപ്പവും നഗരകേന്ദ്രങ്ങളുടെ എണ്ണവും നോക്കുമ്പോള്‍ ആരോഗ്യ രംഗത്ത് ഇന്ത്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കൊവിഡ് 19: ഇന്ത്യാസ് വാര്‍ എഗെയിന്‍സ്റ്റ് ദ വൈറസ്’ എന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൊവിഡിനെതിരെയുള്ള വാക്‌സിനായ കോവാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ പുരോഗമിക്കുകയാണ്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കുമായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേര്‍ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍മിക്കുന്ന കൊവിഡിനെതിരായ തദ്ദേശീയമായ വാക്‌സിനാണ് കൊവാക്‌സിന്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ