[]ന്യൂഡല്‍ഹി: വിരമിക്കുന്ന അര്‍ധസൈനികര്‍ക്ക് സൈനികര്‍ക്കെന്ന പോലെ വിമുക്തഭടപദവിയും ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. ഇന്തോ-പാക് അതിര്‍ത്തിപ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് സേനയില്‍ പെട്ടവര്‍ക്ക് വിമുക്തഭടപദവി നല്‍കാനാവില്ല. ഇക്കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്രമന്ത്രിസഭായോഗത്തില്‍ കുറിപ്പ് കൊടുക്കുകയും അനുകൂലതീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയില്‍ സെക്യൂരിറ്റി ഫോഴ്‌സ്, സശസ്ത്ര സീമാബെല്‍, അതിര്‍ത്തിരക്ഷാസേന എന്നിവയാണ് രാജ്യത്തെ അര്‍ദ്ധസൈനികവിഭാഗങ്ങള്‍.
ആനുകൂല്യം നിലവില്‍ വരുന്നതോടെ ഇവര്‍ക്ക് മറ്റു ജോലികളില്‍ സംവരണം, സൗജന്യ വൈദ്യസഹായം, കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് സഹായം, കാന്റീന്‍ സൗകര്യം എന്നിവ ലഭ്യമാകും.
രാജ്യത്തെ അര്‍ദ്ധസൈനികവിഭാഗത്തിലെ 11 ലക്ഷത്തോളം ജീവനക്കാര്‍ക്കും വിരമിച്ച ഒന്‍പതു ലക്ഷത്തോളം പേര്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കും.
എന്നാല്‍ ഷിന്‍ഡെയുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും നടപ്പില്‍ വരണമെങ്കില്‍ ഇന്ത്യന്‍ പാരാമിലിട്ടറി ഫോഴ്‌സസ് ചട്ടത്തില്‍ ഭേദഗതി വരുത്തണം. ചട്ടപ്രകാരം ഇവര്‍ക്ക് കേന്ദ്ര സിവിലിയന്‍ പെന്‍ഷന്‍കാര്‍ക്കുള്ള അര്‍ഹതയേയുള്ളു. സൈനികരുടെ സര്‍വീസ് പെന്‍ഷന്‍ ചട്ടങ്ങള്‍ പ്രത്യേകമാണ്