| Tuesday, 3rd September 2019, 1:03 pm

ക്രിക്കറ്റില്‍ ഇന്നോളമില്ലാത്ത റെക്കോഡ് ഇശാന്ത്-ബുമ്ര- ഷമി സഖ്യത്തിന് ; ഇന്ത്യന്‍ ക്രിക്കറ്റ് പേസ് ചരിത്രം രചിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും ജയിച്ചതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. 120 പോയന്റാണ് ഇന്ത്യയുടെ സമ്പാദ്യം.

കോഹ്‌ലി ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റനായി എന്നതിലുപരിയായി ഈ പരമ്പര ജയം ഇന്ത്യയ്ക്ക് സമ്മാനിക്കുന്നത് മറ്റൊരു ശുഭവാര്‍ത്തയാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്നോളം അടയാളപ്പെടുത്തിയിട്ടില്ലാത്ത റെക്കോഡ് ഇന്ത്യന്‍ പേസ് ത്രയങ്ങളായ ഇശാന്ത് ശര്‍മ്മ-ജസ്പ്രീത് ബുംറ- മുഹമ്മദ് ഷമി സഖ്യം സ്വന്തമാക്കിയിരിക്കുന്നു.

ഒരേ ടീമില്‍ ഒരേ കാലയളവില്‍ കളിച്ച് 50 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടം. 2018 മുതല്‍ ഇന്ത്യയ്ക്കായി കളിച്ച ടെസ്റ്റുകളില്‍ നിന്ന് മൂവരും ചേര്‍ന്ന് പിഴുതത് 172 വിക്കറ്റാണ്. ഇക്കാലയളവില്‍ ബുംറ 62 വിക്കറ്റും ഷമി 58 വിക്കറ്റും ഇശാന്ത് 52 വിക്കറ്റും നേടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് പേസര്‍മാരില്‍ കൂടുതല്‍ 50 വിക്കറ്റിന് മുകളില്‍ നേടുന്നത് ഇതാദ്യമാണ്. സമീപകാല ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളില്‍ നിര്‍ണായകമാകുന്നത് ഭുവനേശ്വര്‍ കുമാര്‍ കൂടി ഉള്‍പ്പെടുന്ന ഈ പേസ് സഖ്യമാണ്.

വിന്‍ഡീസിനെതിരായ മത്സരശേഷം കോഹ്‌ലിയുടെ വാക്കുകള്‍ അത് ഊട്ടിയുറപ്പിക്കുന്നുണ്ട്.

‘നിങ്ങള്‍ക്ക് എത്ര സ്‌കോര്‍ വേണമെങ്കിലും നേടാം. പക്ഷെ ഇവരില്ലായിരുന്നെങ്കിലോ. ഹൃദയം കൊണ്ട് ഇവര്‍ പന്തെറിഞ്ഞപ്പോഴാണ് വിജയം നമുക്കൊപ്പം വന്നത്.’

മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജിയും ഇത് ശരിവെക്കുന്നു. ഇന്ത്യന്‍ പേസ് യുഗത്തിലെ തന്നെ ഏറ്റവും മികച്ച കാലമാണിതെന്ന് ബാലാജി പറയുന്നു. ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ വിജയശില്‍പ്പികളാകുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പേര് ഉയര്‍ത്തിയിരുന്നത് സ്പിന്‍ ബൗളിംഗും ബാറ്റിംഗുമായിരുന്നെങ്കില്‍ സമീപകാലത്ത് പേസ് ബൗളര്‍മാര്‍ കളിയുടെ ഗതി പോലും നിശ്ചയിക്കുന്നുണ്ട്. അതും വേഗം കൂടിയ വിദേശ പിച്ചുകളില്‍ എതിരാളികളെ എറിഞ്ഞിടാന്‍ ഇന്ത്യയ്ക്കാവുന്നുണ്ട്.

2007 ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ഇശാന്ത് ഇതിനോടകം 278 വിക്കറ്റെടുത്തിട്ടുണ്ട്. 2013 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറിയ ഷമിയുടെ പേരില്‍ 153 വിക്കറ്റെടുത്തിട്ടുണ്ട്. വെറും 12 ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള ബുംറ 62 വിക്കറ്റെടുത്തിട്ടുണ്ട്. 2018 ലാണ് ബുംറയുടെ അരങ്ങേറ്റം.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more