[]നെയ്‌റോബി: അറുപത്തിരണ്ട് പേരുടെ മരണത്തിനിടയാക്കിയ നെയ് റോബിയിലെ ഷോപ്പിങ് മോളിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ വംശജയായ റേഡിയോജോക്കിയും.
യു.എസ് എയ്ഡിനുവേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേദന്‍ സൂഡിന്റെ ഭാര്യയായ റൂഹില അഡാതിയ സൂദ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആയുധധാരികളായ ഭീകരര്‍ ആക്രമണം നടത്തിയത്.
റേഡിയോ ആഫ്രിക്ക മീഡിയ ഗ്രൂപ്പിന്റെ ഈസ്റ്റ് എഫ്.എം വിനോദവാര്‍ത്തകള്‍ക്കായുള്ള കിസ്സ് ടിവി, ഇ ന്യൂസ് തുടങ്ങിയ ചാനലുകളില്‍ അവതാരകയാണ് റൂഹില.
ആക്രമണം നടന്ന വെസ്റ്റ്‌ഗേറ്റ് മാളിലെ ഏറ്റവും മുകള്‍ നിലയില്‍ കുട്ടികള്‍ക്കായുള്ള പാചക മത്സരം നടത്തുകയായിരുന്നു റുഹീലയും സഹായിയായ സഹപ്രവര്‍ത്തകന്‍ കമാല്‍ കൗറും.
ഈ സമയത്തായിരുന്നു ആക്രമണം നടന്നത്. റുഹീല ആറു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താനൊരു ഭക്ഷണപ്രിയയാണെന്നും ഇന്ത്യന്‍ ഭക്ഷണത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ട്വിറ്ററില്‍ റുഹീല രേഖപ്പെടുത്തിയിരുന്നു.
രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ 62 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം സൊമാലിയന്‍ ഭീകരസംഘടന അല്‍ഷബാബ് ഏറ്റെടുത്തു.