യു.എന്‍: സിംഗപ്പൂരില്‍ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് 29 കാരനായ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി. സിംഗിങ്ങിലെ ചാങ്ി പ്രിസണ്‍ കോംപ്ലക്‌സില്‍ വെച്ച് ശ്രീവിജയിന്‍രെ വധശിക്ഷ നടപ്പാക്കിയതായി സെന്‍ട്രല്‍ നാര്‍കോടിക് ബ്യൂറോ അറിയിച്ചു.
മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പുകളെ മറികടന്നുകൊണ്ടായിരുന്നു കോടതി നടപടി. 2014 ലാണ് പ്രഭാകരന്‍ ശ്രീവിജയന്‍ എന്ന യുവാവിനെ 22.24 ഗ്രാം ഡയമോര്‍ഫിനുമായി സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയത്.
2012 ഏപ്രിലില്‍ മലേഷ്യയിലെ വുഡ് ലാന്റ് ചെക്ക് പോയിന്റില്‍ വെച്ചാണ് ഇദ്ദേഹത്തെ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്നും രണ്ട് പാക്കറ്റുകളിലായി മയക്കുമരുന്ന് പിടികൂടുകയായിരുന്നെന്ന് സി.എന്‍.ബി അറിയിക്കുകയായിരുന്നു.
വധശിക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി സിംഗപൂരിലെ ഉന്നത കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു.