| Friday, 18th October 2013, 7:33 pm

ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍: ആദിത്യ മെഹ്ത ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഇന്ത്യയുടെ സനൂക്കര്‍ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ആദിത്യ മെഹ്ത ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്നു.

സെമിയില്‍ സ്‌കോട്ട് ലാന്റിന്റെ സ്റ്റീഫന്‍ മഗുയറിനെയാണ് ആദിത്യ അട്ടിമറിച്ചത്. ലോക അഞ്ചാം നമ്പര്‍ താരമാണ് സ്റ്റീഫന്‍. സ്‌കോര്‍ 4-3. റാങ്കിംങ് നിശ്ചയിക്കുന്ന ഒരു പ്രമുഖ ടൂര്‍ണ്ണമെന്റില്‍ ഇതാദ്യമായാണ് ഒരിന്ത്യക്കാരന്‍ ഫൈനലിലെത്തുന്നത്.

ലോകറാങ്കിങ്ങില്‍ 72-ാം സ്ഥാനത്താണ് ഇരുപത്തിയേഴുകാരനായ ആദിത്യ. ഇന്ത്യയുടെ തന്നെ പങ്കജ് അദ്വാനിയെ തോല്‍പ്പിച്ചാണ് ആദിത്യ സെമിയിലേക്ക് യോഗ്യത നേടിയത്.

ഫൈനലില്‍ ലോക നാലാം മ്പര്‍ താരമായ ചൈനയുടെ ഡിങ് ജുന്‍ഹി ആണ് ആദിത്യയുടെ എതിരാളി. നേരത്തെ നടന്ന സെമിയില്‍ റോബി വില്യംസിനെ 4-1 ന് പരാജയപ്പെടുത്തിയാണ് ചൈനീസ് താരം ഫൈനലിലെത്തിയത്.

ഓഗസ്റ്റില്‍ ലോക സ്‌നൂക്കര്‍ ഗെയിംസില്‍ ആദിത്യ വിജയിച്ചിരുന്നു. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതി മുംബൈക്കാരന്‍ സ്വന്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more