കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലക്ഷദ്വീപിലേക്ക് ഓക്‌സിജന്‍ അടക്കമുള്ള അവശ്യവസ്തുക്കളുമായി ഇന്ത്യന്‍ നാവിക സേന. ഓക്‌സിജന്‍ എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ കപ്പലുകളില്‍ ഓക്‌സിജനും അവശ്യമരുന്നും എത്തിച്ച് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
35 ഓക്‌സിജന്‍ സിലിണ്ടറുകള്‍, ആന്റിജന്‍ കിറ്റുകള്‍, പി.പി.ഇ കിറ്റുകള്‍ തുടങ്ങി കൊവിഡിനെ പ്രതിരോധിക്കാനുള്ള മറ്റു വസ്തുക്കളാണ് അയച്ചിരിക്കുന്നത്.
കവരത്തി മനിക്കോയ് തുടങ്ങിയ ദ്വീപുകളിലാണ് ദൗത്യ സംഘമെത്തിയത്. ലക്ഷദ്വീപിലെ 41ഓളം ഒഴിഞ്ഞ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച നേവി സംഘം ഉടന്‍ ഓക്‌സിജന്‍ നിറച്ച് തിരിച്ചെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മേഘ്‌ന എന്ന കപ്പലാണ് കൊച്ചിയില്‍ നിന്നും ഓക്‌സിജനുമായി കവരത്തിയിലേക്ക് പോകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Indian navy to help Lakshaweep in covid crisis