തിരുവനന്തപുരം: പ്രളയം മൂലം കടുത്ത സാമ്പത്തിക നഷ്ടം അനുഭവിക്കുന്ന കേരളത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ അവസാനിക്കുന്നില്ല. ഒടുവിലായി ഇന്ത്യന്‍ നാവിക സേനയുടെ 8.9 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
തുക ഇന്ന് നാവിക സേനാ തലവന്‍ അഡ്മിറല്‍ സുനില്‍ ലന്‍ബ മുഖ്യമന്ത്രിക്ക് കൈമാറും.
നാവിക സേന ഉദ്യോഗസ്ഥരുടെ സ്വമേധയാ ഉള്ള സംഭാവനകള്‍ വഴിയാണ് തുക സമാഹരിച്ചിരിക്കുന്നത്.
സുനില്‍ ലന്‍ബ, വൈസ് അഡ്മിറല്‍ എ.കെ ചൗള, നേവി വൈവ്‌സ് വെല്‍ ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് റീന ലന്‍ബ, സപ്ന ചൗള എന്നിവര്‍ ബുധനാഴ്ച കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു.
25 ലക്ഷത്തിന്റെ ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സാധനങ്ങള്‍ അന്ന് തന്നെ കൈമാറി.
സംഘപരിവാർ അനുകൂല സംഘടനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുത് എന്ന് പ്രചരണം നടത്തുമ്പോഴാണ് ഇന്ത്യൻ നാവിക സേനയുടെ മാതൃകാപരമായ നടപടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 700 കോടി കവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മികച്ച പ്രതികരണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുരിതാശ്വാസ നിധിയ്ക്ക് ലഭിക്കുന്നത്.