സമുദ്ര പാതകളെ കുറിച്ച് കപ്പലുകള്‍ക്ക് സമ്പൂര്‍ണ അവബോധം നല്‍കുന്നതിനായി ഡിസ്‌ട്രോയറുകളും, ഫ്രിഗേറ്റുകളും അടങ്ങുന്ന ടാസ്‌ക് ഗ്രൂപ്പുകളെ തീരങ്ങളില്‍ വിന്യസിച്ചതായി നാവിക സേനാ അറിയിച്ചു.
ദേശീയ സമുദ്ര ഏജന്‍സികളുമായി ചേര്‍ന്ന് ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ തീരങ്ങളുടെ മൊത്തത്തിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഈ മേഖലയിലെ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവികസേന പൂര്‍ണമായും തയ്യറാണെന്നും നാവിക സേനാ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമുദ്രത്തിലെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാല്‍ വ്യാപാര കപ്പലുകള്‍ക്ക് സഹായം നല്‍കുന്നതിനുമായാണ് ടാസ്‌ക് ഗ്രൂപ്പുകളെ വിന്യസിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
അറബിക്കടല്‍, ചെങ്കടല്‍ തുടങ്ങിയവയുടെ വ്യാപാര പാതകളില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍, പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം അറബിക്കടലിന്റെ തീരങ്ങളില്‍ മൂന്ന് യുദ്ധക്കപ്പലുകളും ഒരു യുദ്ധവിമാനവും നാവിക സേന വിന്യസിച്ചിരുന്നു.
Content Highlight: Indian Navy deploys more warships off Indian coasts