ഇന്ത്യയിലെ മുസ്‌ലീംകളെ ഒരേതരക്കാരായി കാണുന്നത് അപകടകരം: ഹമീദ് അന്‍സാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2012, 12:03 pm
ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ്‌ലീംകളെ ഒരേ തരക്കാരായി കാണുന്നത് അപകടകരമായ കാര്യമാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. സമൂഹത്തിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത നിലകളിലാണ് ഇന്ത്യയിലെ മുസ്‌ലീംകളെന്നും ഇവരെയെല്ലാം ഒരേതരക്കാരായി കാണുന്നതും അപകടകരമാകുമെന്നുമാണ് ഹമീദ് അന്‍സാരി പറയുന്നത്.[]
ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ സ്ഥിതിയെ കുറിച്ചുള്ള സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ഏതാനും ദശകങ്ങളായി രാജ്യത്തെ ന്യൂനപക്ഷത്തെ കുറിച്ചുള്ള പഠനങ്ങള്‍ വേണ്ട രീതിയില്‍ നടന്നിട്ടില്ലെന്നും അല്ലെങ്കില്‍ അപൂര്‍ണവുമാണെന്നും അന്‍സാരി പറയുന്നു.
“മുസ്‌ലിംസ് ഇന്‍ ഇന്ത്യന്‍ സിറ്റീസ് : ട്രാജിക്റ്ററീസ് ഓഫ് മാര്‍ജിനലൈസേഷന്‍” എന്ന പുസ്തകം അവതരിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.