ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ വിവേകമുള്ളവരാണ്; ഇന്ത്യക്കാര്‍ ഐ.എസിനെ ഭയക്കേണ്ടതില്ലെന്നും രാജ്നാഥ് സിംഗ്
Daily News
ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ വിവേകമുള്ളവരാണ്; ഇന്ത്യക്കാര്‍ ഐ.എസിനെ ഭയക്കേണ്ടതില്ലെന്നും രാജ്നാഥ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2017, 9:24 am

 

ലക്‌നൗ: തിവ്രവാദസംഘടനയായ ഐ.എസിനെ ഇന്ത്യ ഭയക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഇസ്‌ലാം വിഭാഗം തീവ്രവിപ്ലവാത്മകമായി ചിന്തിക്കുന്നവരല്ലെന്നും മറിച്ച് യുക്തിപൂര്‍വ്വമായി ചിന്തിക്കുന്നവരാണെന്നും അദ്ദേഹം ലക്‌നൗവില്‍ പറഞ്ഞു.


Also Read: ആരോഗ്യ സംരക്ഷണത്തിനു സ്ത്രീകള്‍ വീട് വൃത്തിയാക്കണം, ജോലികളില്‍ ഏര്‍പ്പെടണം; വിവാദ നിര്‍ദേശങ്ങളുമായി രാജസ്ഥാനിലെ വിദ്യാഭ്യാസ മാഗസിന്‍


മറ്റു രാജ്യങ്ങളിലെ ഇസ്‌ലാം മത വിഭാഗത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ഇസ്‌ലാം വിഭാഗം തീവ്രവിപ്ലവാത്മകമായി ചിന്തിക്കുന്നവരല്ല. മറിച്ച് യുക്തിപൂര്‍വ്വമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഇസ്‌ലാമിക് സ്റ്റേറ്റില്‍ നിന്നും ഒരു ഭിഷണിയും നേരിടുന്നില്ല.” അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം പാകിസ്ഥാന്‍ തീവ്രവാദത്തെ വളര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദത്തെ വളര്‍ത്തുകയാണ്. എന്നാല്‍ കാശ്മീര്‍ ഭാഗത്തെ പണ്ഡിറ്റുകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ മുമ്പത്തെക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും കേന്ദ്രം അവര്‍ക്കായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Dont Miss: യാത്രികന്‍ ലോക്കോപൈലറ്റിനെ ക്യാബിനില്‍ കയറി ആക്രമിച്ചു; രക്ഷിക്കാനെത്തിയെ അസിസ്റ്റന്റ് ലോക്കോപൈലറ്റിനും മര്‍ദ്ദനം


മാവോയിസം, നക്സല്‍വാദം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുവാന്‍ നടത്തിയ നടപടികള്‍ വിജയം കണ്ടെന്നും, ഇത്തരം വിഘടനവാദ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അഞ്ചോ- ഏഴോ ജില്ലകളിലായി കുറഞ്ഞിട്ടുണ്ടെന്നും  അദ്ദേഹം അവകാശപ്പെട്ടു.