Advertisement
Internet Usage
ജൂണ്‍ മാസത്തോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 48 കോടിയാകുമെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 29, 02:20 pm
Thursday, 29th March 2018, 7:50 pm

ന്യൂദല്‍ഹി: വരുന്ന ജൂണ്‍ മാസത്തോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 48 കോടിയെത്തുമെന്ന് പഠനം. 2016 ഡിസബര്‍ തൊട്ട് 2017 ഡിസബര്‍ വരെയുള്ള കണക്കു പ്രകാരം 17.26 ശതമാത്തിന്റ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.


Also Read: എന്തേ വന്നില്ല.. വന്നില്ല എന്ന് നോക്കിയിരിക്കയിരുന്നു, നന്ദിയുണ്ട്; മാതൃഭൂമിയെ പരിഹസിച്ച് സംവിധായകന്‍ ബോബന്‍ സാമുവല്‍


2017 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം 45.6 കോടിയാണ് ഇപ്പോളുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയോഷന്‍ ഓഫ് ഇന്ത്യ പറയുന്നു. വോയിസ് കതോളുകളുടെ നിരക്ക് 2013 മുതല്‍ ക്രമമായി കുറഞ്ഞു വരികയാണ്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (VoIP) സേവനങ്ങളും വീഡിയോ ചാറ്റിങ്ങും വര്‍ധിച്ചപ്പോള്‍ വോയിസ് കോളുകളുടെ നിരക്ക് വളരെയേറെ കുറഞ്ഞു.


Don”t Miss: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; പത്തടി ഉയരത്തില്‍ പറന്നുയര്‍ന്ന് ബൊലറോ, വീഡിയോ


ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 15.3 ശതമാനവും, നഗരപ്രദേശങ്ങളില്‍ 18.64 ശതമാനവുമാണ് പ്രതിവര്‍ഷ വര്‍ധനവ്. നഗര പ്രദേശങ്ങളില്‍ 29.1 കോടി ആളുകളും ഗ്രാമപ്രദേശങ്ങളില്‍ 18.7 കോടി ആളുകളുമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.