കളിയുടെ തുടക്കത്തില്‍ മേല്‍ക്കൈ ഇറാനായിരുന്നു. എന്നാല്‍ ഒട്ടും ആത്മവിശ്വാസം കൈവിടാതെ ഇന്ത്യന്‍ ടീം പൊരുതി മത്സരം സമനിലയിലെത്തിച്ചു. പിന്നീട് ഇറാന്‍ ഒരിക്കല്‍ കൂടി മുന്നിലെത്തിയപ്പോഴും ഇന്ത്യന്‍ ടീം പ്രതീക്ഷ കൈവെടിഞ്ഞില്ല. അവസാന നിമിഷത്തെ ഇഞ്ചോടിഞ്ച് പൊരാട്ടത്തിനൊടുവില്‍ ഇന്ത്യ സ്വര്‍ണത്തിലെത്തുകയായിരുന്നു.
ചെറിയ ചില പിഴവുകള്‍ ഇന്ത്യയ്ക്ക് ആദ്യഘട്ടത്തിലുണ്ടായിരുന്നു. റെയ്ഡിങ്ങില്‍ ആത്മവിശ്വാസത്തോടെ പൊരുതാനായില്ല, കൂടാതെ പ്രതിരോധത്തിലും ഇന്ത്യയ്ക്ക് പിഴവ് പറ്റിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് രണ്ട് ഘട്ടത്തില്‍ ഇറാന്‍ മുന്നിലെത്തിയത്.
അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ ടീം പുലര്‍ത്തിയ കരുത്തും ആത്മവിശ്വാസവും പ്രശംസനീയമാണ്. കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യ ആത്മവിശ്വാസം കൈവിട്ടിട്ടില്ല. ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇതുവരെ ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തിയിട്ടുണ്ട്.
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ വനിതകളുടെ കബഡി മത്സരത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.