ഹൈദരബാദ്: ഇന്ത്യയിലെ പുരുഷന്‍മാര്‍ സ്ത്രീകളെ ബഹുമാനിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ചുരുക്കം ആളുകള്‍ മാത്രമാണ് അത് പ്രായോഗികമാക്കുന്നതെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പി.വി. സിന്ധു. മിടു മുന്നേറ്റം ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നും സ്ത്രീയും പുരുഷനും അവരുടെ ബാധ്യതകളില്‍ ബോധ്യമുള്ളവരായെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദ് സിറ്റി പൊലീസ് സോറോപ്റ്റിമിസ്റ്റ് സംഘടനയുമായി സഹകരിച്ച് സംഘടിപ്പിച്ച സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഔട്ട് എന്ന പരിപാടി ഉല്‍ഘാടനം ചെയ്യവെയായിരുന്നു സിന്ധുവിന്റെ പ്രസ്ഥാവന.
ALSO READ: ജിങ്കാനെ വേണമെന്ന് എ.ടി.കെ.; തല്‍കാലം വില്‍ക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ്
ഞാന്‍ ഒരുപാട് വിദേശരാജ്യങ്ങളില്‍ പോയിട്ടുണ്ട്. അവരെല്ലാം സ്ത്രീകളെ ബഹുമാനിക്കുന്നു.ഞാനതില്‍ സന്തോഷവതിയാണ്. എന്നാല്‍ ഇന്ത്യയില്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് ആള്‍ക്കാര്‍ പറയുന്നു. പക്ഷെ കുറച്ചാളുകള്‍ മാത്രമാണ് നടപ്പിലാക്കുന്നത്-സിന്ധു പറഞ്ഞു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരയുള്ള ആക്രമണം ഇപ്പോഴുമുണ്ടെന്ന് സിന്ധു പറഞ്ഞു. വാക്കുകള്‍ കൊണ്ടും ശാരീരികമായും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. മിടൂ മുന്നേറ്റം അത്തരം അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയാന്‍ സ്ത്രീകള്‍ക്ക് ധൈര്യം നല്‍കി. ഇത്തരം പരിപാടികളിലൂടെ സ്ത്രീയും പുരുഷനും ഒന്നാണെന്നും അവര്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നുമുള്ള ആശയം ജനങ്ങളിലേക്കെത്തുമെന്ന് സിന്ധു
അഭിപ്രായുപ്പെട്ടു.
സ്ത്രീകളോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റം ഉണ്ടെന്നും അതൊരു നല്ല സൂചനായണെന്നും സിന്ധു പറഞ്ഞു. തൊഴിലിടങ്ങളിലും സമൂഹത്തിലും പരിധിവരെ തുല്യത ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.