ടൈം മാഗസിന് മറുപടിയുമായി ഔട്ട്‌ലുക്ക്: ഒബാമ കഴിവുകെട്ടവനെന്ന് കവര്‍പേജ്
India
ടൈം മാഗസിന് മറുപടിയുമായി ഔട്ട്‌ലുക്ക്: ഒബാമ കഴിവുകെട്ടവനെന്ന് കവര്‍പേജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th July 2012, 1:25 pm

ന്യൂദല്‍ഹി: അമേരിക്കയിലെ ടൈം മാഗസിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനെ കഴിവുകെട്ടയാള്‍ എന്നും സോണിയയുടെ ചൊല്‍പ്പടിക്കാരന്‍ എന്നും മറ്റും വിശേഷിപ്പിച്ച്   മുഖചിത്രം പ്രസിദ്ധീകരിച്ചതിന്  പിന്നാലെ ഇപ്പോള്‍ ഇതാ ഇംഗ്ലീഷ് വാരിക ഔട്ട് ലുക്ക് ഇന്ത്യ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ കഴിവുകെട്ടവന്‍ എന്ന വിശേഷണത്തോടെ മുഖചിത്രവുമായി പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു.[]

ജൂലൈ 30ന് പുറത്തിറങ്ങാനിരിക്കുന്ന ഔട്ട്‌ലുക്ക് മാഗസീനിന്റെ കവര്‍പേജിലാണ് ഒബാമയെ കഴിവുകെട്ടവനെന്ന് വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ജനതയ്ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഒബാമ ഭരണത്തില്‍ വന്നത്. നാലു വര്‍ഷം കൊണ്ട് ഒബാമയുടെ തിളക്കം നഷ്ടമായിരിക്കുന്നു. പ്രസംഗചാരുത വീണ്ടും  വിജയം നേടിക്കൊടുക്കുമോ എന്നുമാണ് മുഖചിത്രത്തോടൊപ്പം എഴുതിയിട്ടുള്ളത്.

ജൂലൈ ഏഴിന് പുറത്തിറക്കിയ ടൈം മാഗസിനിന്റെ കവര്‍ പേജിലാണ് മന്‍മോഹന്‍ സിങ്ങിനെ കഴിവുകെട്ടവന്‍ എന്ന് വിളിക്കുന്നത്.