കൊച്ചി: നേരത്തെ ബി.എസ്.പിയിലും മറ്റ് ദളിത്-പിന്നോക്ക സമുദായ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നവര്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയെന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും.
കേരളത്തിലെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ സാധാരണ ജനങ്ങളുടെ ജീവിതം സമാനതകളില്ലാത്ത വിധം ദുരിതപൂര്‍ണ്ണമായ മാറിയ സാഹചര്യത്തില്‍ പുതിയ ജനാധിപത്യ മുന്നേറ്റം കേരളത്തില്‍ അനിവാര്യമാണെന്ന് ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
നേരത്തെ ബി.എസ്.പി സംസ്ഥാന നേതൃപദവി വഹിച്ചിരുന്ന രമേഷ് നന്മണ്ട, എ.കെ സജീവ്. വി.എസ് സജി കമ്പംമേട്ട് എന്നിവരാണ് പാര്‍ട്ടി സംസ്ഥാന കോര്‍ കമ്മറ്റിയെ നയിക്കുന്നത്.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടക്കുന്ന പ്രഖ്യാപന ചടങ്ങില്‍ പി.സി ജോര്‍ജ് എം.എല്‍.എ, സി.ആര്‍ നീലകണ്ഠന്‍, കല്ലറ സുകുമാരന്റെ മകനും സാമൂഹ്യ പ്രവര്‍ത്തകനുമായ കല്ലറ ശശീന്ദ്രനും പങ്കെടുക്കും.