ന്യൂദല്‍ഹി: ഇന്ത്യന്‍ നീതിന്യയ വ്യവസ്ഥയില്‍ വിപ്ലവം അനിവാര്യമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. രാജ്യത്തിന്റെ സ്വാതന്ത്രം കാത്തുസൂക്ഷിക്കണമെങ്കില്‍ ജുഡീഷ്യറിയില്‍ ബാഹ്യ ഇടപെടലുകളുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും ന്യായാധിപരും ജനാധിപത്യത്തിന് പ്രതിരോധം തീര്‍ക്കണമെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞു. നിലവിലെ സ്ഥിതിയില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് തന്നെ കോടതി നടപടികള്‍ മറ്റൊരു വിചാരണ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ പി.ചിദംബരത്തെയും മനു അഭിഷേക് സിംഗ്‌വിയേയും സാക്ഷിയാക്കി രാംനാഥ് ഗോയേങ്ക മെമ്മോറിയല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുന:സംഘാടനത്തിന്റെ കാലം കഴിഞ്ഞെന്നും ഇനി വിപ്ലവമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരനെ സേവിക്കാനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും കഴിയണമെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.
സീനിയോറിറ്റി അനുസരിച്ച് അടുത്ത ചീഫ് ജസ്റ്റിസാകേണ്ട ആളാണ് രഞ്ജന്‍ ഗൊഗോയി. ജുഡീഷ്യറിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗേയ്, ചെലമേശ്വര്‍, മദന്‍.ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഈ വര്‍ഷം ജനുവരിയില്‍ സുപ്രീംകോടതിയ്ക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.