ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ നിരാശജനകമായ പ്രകടനത്തിന് ശേഷം ഇന്ത്യയുടെ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് വിരമിച്ചു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ആവശ്യത്തിനു കളിച്ചു കഴിഞ്ഞുവെന്നും ഇനി പുതിയ കളിക്കാരുടെ അവസരമാണെന്നും സര്‍ദാര്‍ പറഞ്ഞു.
ഏഷ്യന്‍ ഗെയിംസിലെ പ്രകടനം നിരാശയുണര്‍ത്തിയെന്നും, കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വെങ്കലവുമായി മടങ്ങേണ്ടി വന്നുവെന്നും സര്‍ദാര്‍ പറഞ്ഞു. പ്രായക്കൂടുതലും വേഗതകുറവും കാരണം സിംഗിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞില്ല എന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
ALSO READ: ഇത് ചരിത്രം; ധോണിയെയും പിന്നിലാക്കി റിഷഭ് പന്തിന്റെ അപൂര്‍വ്വ റെക്കോര്‍ഡ്
ചണ്ഡീഗഢിലെ എന്റെ കുടുംബത്തോടും, ഇന്ത്യന്‍ ഹോക്കി ടീമിനോടും സുഹൃത്തുക്കളോടുമെല്ലാം സംസാരിച്ച ശേഷമാണ് ഞാന്‍ തീരുമാനമെടുത്തത്. ഹോക്കിക്കപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ട സമയമായി എന്ന് തോന്നുന്നു.
ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കവെ തന്നില്‍ ഇനിയും ഹോക്കി ഉണ്ടെന്നും 2020 ടോക്യോയിലെ ഒളിംപിക്സില്‍ പങ്കെടുക്കണം എന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഹോക്കി ഇന്ത്യ പുറത്തിറക്കിയ 25 മികച്ച കളിക്കാരുടെ പട്ടികയില്‍ സര്‍ദാര്‍ സിംഗ് ഇല്ലായിരുന്നു. ഇതിന്റെ സമ്മര്‍ദ്ദത്തിലാണ് പുതിയ തീരുമാനം. 2006 മുതല്‍ ഇന്ത്യയുടെ മുന്‍നിര കളിക്കാരനാണ് സിംഗ്.
WATCH THIS VIDEO: